News - 2024

ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് മെനിസസിന് വിട; സി‌ബി‌സി‌ഐ അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകന്‍ 12-09-2016 - Monday

മുംബൈ: ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്റെ മുന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് മെനിസസിന്റെ നിര്യാണത്തില്‍ സി‌ബി‌സി‌ഐ അനുശോചനം രേഖപ്പെടുത്തി. സി‌ബി‌സി‌ഐ ജനറല്‍ സെക്രട്ടറി ബിഷപ്പ് തിയോഡോര്‍ മസ്‌കാറെന്‍ഹാസാണ് അനുശോചന സന്ദേശം പുറത്തിറക്കിയത്. സഭയെ ഏറെ സ്‌നേഹിച്ച വ്യക്തിത്വത്തിന്റെ ഉടമയായ ജോര്‍ജ് മികച്ച പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായിരുന്നുവെന്നും അനുശോചന കുറിപ്പില്‍ ബിഷപ്പ് തിയോഡോര്‍ പറഞ്ഞു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് 87-കാരനായ ജോര്‍ജ് മെനിസസ് അന്തരിച്ചത്. സംസ്‌കാര ശുശ്രൂഷകള്‍ ഇന്നലെ നടന്നു.

1986 മുതല്‍ തുടര്‍ച്ചയായി നാലു വര്‍ഷം കാത്തലിക് യൂണിയന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ജോര്‍ജ്, അത്മായര്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കൗണ്‍സിലിലും അംഗമായിരുന്നു. സഭയിലെ പ്രമുഖ അല്‍മായ പ്രവര്‍ത്തകന്‍, രാഷ്ട്രീയ നേതാവ്, മാധ്യമ പ്രവര്‍ത്തകന്‍, എന്നീ നിലകളില്‍ അദ്ദേഹം തന്റെ ശ്രദ്ധേയമായ വ്യക്തി മുദ്ര പതിപ്പിച്ചു. ഏഷ്യയിലെ ബിഷപ്പുമാരുടെ കൂട്ടായ്മയായ 'തിംങ്ക് ആന്റ് താംങ്ക്' എന്ന സംഘടനയിലും അംഗമായി തന്റെ പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ ജോര്‍ജിനു കഴിഞ്ഞു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലും ജോര്‍ജ് മെനിസസ് സേവനം ചെയ്തിട്ടുണ്ട്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക