India - 2025
വേളാങ്കണ്ണി തിരുനാള്‍ കൊടിയേറ്റ് 29ന്
പ്രവാചകശബ്ദം 16-08-2025 - Saturday
നാഗപട്ടണം: ആഗോള പ്രസിദ്ധമായ മരിയന്‍ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ബസിലിക്കയില്‍ ദൈവമാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ചുള്ള തിരുനാൾ കൊടിയേറ്റ് 29നു നടക്കും. വൈകുന്നേരം 5.45ന് തഞ്ചാവൂർ രൂപത ബിഷപ്പ് ഡോ. സഹായരാജ് നിർവഹിക്കും. തുടർന്ന് ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
30 മുതൽ സെപ്റ്റംബർ ഏഴുവരെ വേളാങ്കണ്ണി ബസിലിക്കയുടെ വിവിധ ദേവാലയങ്ങളിൽ വിവിധ ഭാഷകളിൽ വിശുദ്ധകുർബാനയും നൊവേനയും ആരാധനയും ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ വിൻമിൻ ദേവാലയത്തിൽ എല്ലാ ദിവസവും രാവിലെ ഒമ്പതിനു മലയാളത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുമെന്ന് വികാരിയും രൂപത വൈസ് റെ ക്ടറുമായ ഫാ. അർപുതരാജ് അറിയിച്ചു.
