സ്ത്രീകൾ ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍ നിരാഹാര സമരത്തിൽ പങ്കെടുക്കുന്നതും ആദ്യമായിട്ടായിരുന്നുവെന്നും ദൈനംദിന ജോലികൾ ഉപേക്ഷിച്ചാണ് കുത്തിയിരിപ്പ് സമരം നടത്തിയതെന്നും പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നീതിക്കും നഷ്ടപരിഹാരത്തിനും വേണ്ടിയുള്ള അപേക്ഷ ഭരണകൂടം ശ്രവിക്കാന്‍ തയാറാകാത്തതാണ് ക്രൈസ്തവര്‍ പരസ്യ പ്രതിഷേധത്തിന് ഇറങ്ങുവാന്‍ കാരണമായത്. രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതായിരിന്നു ജരന്‍വാല കലാപം. തീവ്ര ഇസ്ലാം മതവിശ്വാസികള്‍ നടത്തിയ ആക്രമണത്തില്‍ ഇരുപതോളം ദേവാലയങ്ങളും, എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളുമാണ് തകര്‍ക്കപ്പെട്ടത്. അക്രമത്തെ തുടര്‍ന്നു പതിനായിരത്തോളം ക്രൈസ്തവര്‍ ഭവനരഹിതരായി തീര്‍ന്നിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
News
നീതിയ്ക്കു വേണ്ടിയുള്ള പാക്ക് ക്രൈസ്തവരുടെ സമാനതകളില്ലാത്ത പോരാട്ടത്തിന് ഒടുവില്‍ ഫലം
പ്രവാചകശബ്ദം 06-09-2025 - Saturday
ലാഹോർ: പാക്കിസ്ഥാനിലെ ജരൻവാലയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഇരകള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിന് ഒടുവില്‍ നീതി ലഭ്യമാക്കുമെന്ന് ഭരണകൂടത്തിന്റെ ഉറപ്പ്. 2023 ഓഗസ്റ്റിൽ ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാം മതസ്ഥര്‍ നടത്തിയ ആക്രമണത്തിന്റെ ഇരകൾ 17 ദിവസമായി നടത്തിവന്നിരിന്ന സമരമാണ് അവസാനിപ്പിച്ചത്. പാക്കിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ക്രിസ്ത്യാനികൾ അവരുടെ അവകാശങ്ങൾക്കായി ഇത്രയും വിപുലമായ പ്രതിഷേധം നടത്തിയതെന്ന് ജരൻവാലയിലെ ഇരകളുടെ കമ്മിറ്റി കൺവീനർ ലാല റോബിൻ ഡാനിയേൽ പറഞ്ഞു.
വർഷങ്ങൾക്കിടയിൽ ക്രിസ്ത്യാനികൾ അവരുടെ പ്രദേശങ്ങളില്‍ പതിമൂന്നിലധികം ആൾക്കൂട്ട ആക്രമണങ്ങൾ അനുഭവിച്ചിട്ടുണ്ട്, പക്ഷേ അവർ നീതിക്കായി ശബ്ദമുയർത്തിയിട്ടില്ല. 2023 ഓഗസ്റ്റ് 16-ന് പഞ്ചാബ് പ്രവിശ്യയിലെ ജരൻവാല പ്രദേശത്ത് നടന്ന ആക്രമണങ്ങളെത്തുടർന്ന് ഇതുവരെ നീതി ലഭിക്കാത്തവരാണ് ക്രൈസ്തവര്‍. ഈ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 10 കിലോമീറ്റർ ചുറ്റളവിൽ തെരുവുകളിൽ മാത്രമല്ല, ശ്മശാനങ്ങളിലും പള്ളികളിലും പ്രതിഷേധങ്ങൾ നടക്കുന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ലാല റോബിൻ പറഞ്ഞു.
