India
നാമകരണ ദിനത്തില് വിശുദ്ധ കാര്ളോയുടെ പേരിലുള്ള ദേവാലയം വരാപ്പുഴ അതിരൂപതയില് കൂദാശ ചെയ്തു
പ്രവാചകശബ്ദം 08-09-2025 - Monday
കൊച്ചി: തിരുസഭ ചരിത്രത്തിലെ സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന കാർളോ അക്യുട്ടിസിനെ വിശുദ്ധനായി ലെയോ പതിനാലാമൻ പാപ്പ പ്രഖ്യാപിച്ച അതേ ദിനത്തിൽ വരാപ്പുഴ അതിരൂപതയില് വിശുദ്ധന്റെ നാമധേയത്തിലുള്ള ദേവാലയം കൂദാശ ചെയ്തു. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിലാണ് പള്ളിക്കരയിൽ വിശുദ്ധ കാര്ളോയുടെ നാമധേയത്തില് നിര്മ്മിച്ച ദേവാലയം ആശീർവദിച്ചത്.
നവീന സാങ്കേതികവിദ്യയിലും ആത്മീയതയിലും താൽപര്യവുമുള്ള യുവജനങ്ങൾക്കു വിശുദ്ധൻ്റെ ജീവിതം പ്രചോദനമാകുമെന്നും ഇതിനു ദേവാലയം കരുത്തേകുമെന്നും വരാപ്പുഴ അതിരൂപത പ്രത്യാശ പ്രകടിപ്പിച്ചു. വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ. സോജൻ മാളിയേക്കൽ, ഇടവ വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ, ഫെറോനാ വികാരി ഫാ. പാട്രിക് ഇലവുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.
More Archives >>
Page 1 of 648
More Readings »
ആഗോള സഭയുടെ പരമാധ്യക്ഷന് ലെയോ പതിനാലാമന് പാപ്പയ്ക്കു ഇന്നു എഴുപതാം പിറന്നാള്
വത്തിക്കാന് സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന് ലെയോ പതിനാലാമന് പാപ്പയ്ക്കു ഇന്നു...

വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ
എഡി 326 ല് കോണ്സ്റ്റന്റെയിന് ചക്രവര്ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില് തറച്ച...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 6: 1-13 | ഭാഗം 14
നസ്രത്തിലെ തിരസ്ക്കരണം, പന്ത്രണ്ടുപേരെ നിയോഗിച്ചയയ്ക്കുന്നു എന്നീ വിശുദ്ധ മര്ക്കോസിന്റെ ആറാം...

വത്തിക്കാനിലെ സാന്ത്വന ജൂബിലിയാചരണം സെപ്റ്റംബർ 15ന്
വത്തിക്കാന് സിറ്റി: ജീവിത ദുരിതങ്ങളിലൂടെ കടന്നുപോകുന്നവർക്കും അതനുഭവിച്ചവർക്കും...

"രക്ഷകനായ യേശുവിന്റെ കരങ്ങളിലേക്ക് ചാർലി സ്വീകരിക്കപ്പെടട്ടെ"; വിശ്വാസ ധീരതയാല് എറിക്ക ചാര്ലിയുടെ പ്രസംഗം
വാഷിംഗ്ടണ് ഡിസി: കൊല്ലപ്പെട്ട അമേരിക്കന് ഇന്ഫ്ലൂവന്സറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ...

ഇസ്ലാമിക പീഡനം മറികടക്കാന് ഫ്രാൻസിലേക്ക് കുടിയേറിയ ക്രൈസ്തവ വിശ്വാസി സുവിശേഷം പ്രസംഗിക്കുന്നതിനിടെ കൊല്ലപ്പെട്ടു
പാരീസ്: ഇസ്ലാമിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ഇറാഖിൽ നിന്ന് പലായനം ചെയ്ത് ഫ്രാൻസിലെത്തിയ ക്രൈസ്തവ...
