Events

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ടീം ഷെക്കെയ്‌നയുടെ ഡുനാമിസ് റിട്രീറ്റ് ഒക്ടോബര്‍ 10 മുതല്‍

11-09-2025 - Thursday

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ടീം ഷെക്കെയ്‌നയുടെ നേതൃത്വത്തില്‍ താമസിച്ചുള്ള ധ്യാനം പവര്‍ ഡുനാമിസ് റിട്രീറ്റ് ഒക്ടോബര്‍ 10 മുതല്‍ നടക്കുന്നു. പ്രമുഖ വചനപ്രഘോഷകനും ഷെക്കെയ്‌ന മിനിസ്ട്രീസ് സ്ഥാപകനുമായ ബ്രദര്‍ സന്തോഷ് കരുമത്രയാണ് ധ്യാനം നയിക്കുന്നത്. തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ടും ധ്യാനത്തില്‍ അനുഗ്രഹ പ്രഭാഷണം നല്‍കും.

അസാധാരണമായ വഴികള്‍ തുറക്കപ്പെടുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തികള്‍ക്കായ് അമേരിക്കയിലെ ഷെക്കെയ്‌നയുടെ മാധ്യമ ശുശ്രൂഷകളെ സ്‌നേഹിക്കുന്ന മലയാളിസമൂഹത്തിനായി നടത്തപ്പെടുന്ന ധ്യാനത്തിലേക്ക് ഏവരെയും ബ്രദര്‍ സന്തോഷ് കരുമത്ര സ്വാഗതം ചെയ്തു. ഫ്‌ളോറിഡയിലെ ഡെല്‍റേ ബീച്ചിനു സമീപമുള്ള അമോറിസ് ക്രിസ്റ്റി സെന്ററിലാണ് ധ്യാനം നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ‍

ട്വിങ്കിള്‍ മാത്യു ‪+ 1 647535 4035‬,

ടോണി തോമസ് ‪+1 202 714 8683‬


Related Articles »