News - 2024

ദുരിതം അനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കുവാന്‍ ഹംഗറി സര്‍ക്കാര്‍ പ്രത്യേക വകുപ്പ് രൂപീകരിക്കുന്നു

സ്വന്തം ലേഖകന്‍ 16-09-2016 - Friday

ബുഡാപെസ്റ്റ്: ലോകമെമ്പാടും പീഡനം അനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനായി ഹംഗറി സര്‍ക്കാര്‍ പ്രത്യേക സഹായ നിധിയും സംവിധാനങ്ങളും രൂപീകരിക്കുന്നു. ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ മുഖ്യ ജീവനക്കാരനായ ജാനോസ് ലാസറാണ്, പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ആശ്വാസമാകുന്ന നടപടിയെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ക്രൈസ്തവരെ സഹായിക്കുന്നതിനായി രൂപീകരിക്കുന്ന വിഭാഗത്തിന്റെ ചുമതല പത്തു പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തെ പ്രധാനമന്ത്രി ഇതിനോടകം തന്നെ ഏല്‍പ്പിച്ചിട്ടുണ്ട്.

മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലാണ് പുതിയ വകുപ്പ് രൂപീകൃതമാകുന്നത്. അടുത്തിടെ പ്രധാനമന്ത്രിയായ വിക്ടര്‍ ഓര്‍ബാന്‍ റോം സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്ടതയില്‍ കഴിയുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചത്.

സ്വകാര്യ ഏജന്‍സികളും എന്‍ജിഒകളും നടത്തുന്ന പ്രവര്‍ത്തനം ക്രൈസ്തവരെ സഹായിക്കുന്നതില്‍ പരിമിതിയുണ്ടെന്ന തിരിച്ചറിവാണ് പ്രത്യേക വകുപ്പ് രൂപീകരിക്കുവാനുള്ള തീരുമാനത്തിനു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

യൂറോപ്യന്‍ സംഘടനകള്‍ ആഗോള തലത്തിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് വിക്ടര്‍ ഓര്‍ബാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മതിയായ പരിശോധനകളും നിയന്ത്രണവുമില്ലാതെ മുസ്ലീം അഭയാര്‍ത്ഥികളെ യൂറോപ്പിലേക്ക് പ്രവേശിപ്പിക്കുന്നതിനെ സംബന്ധിക്കുന്ന തന്റെ ആശങ്കയും വിക്ടര്‍ ഓര്‍ബാന്‍ മുമ്പ് തുറന്നു പറഞ്ഞിരുന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക