News - 2026
സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ റോമിലെ സെമിത്തേരിയിൽ ലെയോ പാപ്പ ബലിയർപ്പിക്കും
പ്രവാചകശബ്ദം 31-10-2025 - Friday
വത്തിക്കാന്‍ സിറ്റി: സകല മരിച്ചവരുടെയും ഓർമ്മയാചരിക്കുന്ന നവംബർ രണ്ടാം തീയതി ലെയോ പതിനാലാമൻ പാപ്പാ റോമിലെ ക്യാമ്പോ വെറാനോ സെമിത്തേരിയിൽ വിശുദ്ധ ബലിയർപ്പിക്കുമെന്ന് റോം വികാരിയേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. സകല വിശുദ്ധരുടെയും സകല മരിച്ചവരുടെയും തിരുനാളുകളുമായി ബന്ധപ്പെട്ട് റോമിലെ വിവിധ സെമിത്തേരികളിൽ കൂടുതൽ വിശുദ്ധ ബലിയർപ്പണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും രൂപതാവൃത്തങ്ങൾ വ്യക്തമാക്കി.
വൈകുന്നേരം നാലുമണിക്കായിരിക്കും പാപ്പ സകല മരിച്ചവർക്കുവേണ്ടിയും വിശുദ്ധ ബലിയർപ്പിക്കുകയെന്ന് ഇന്നലെ ഒക്ടോബർ 30ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ വികാരിയേറ്റ് അറിയിച്ചു. ലൗറെന്തീനോ സെമിത്തേരിയിൽ നാളെ നവംബർ ഒന്ന് ശനിയാഴ്ച രാവിലെ പതിനൊന്നിനും വൈകുന്നേരം മൂന്നരയ്ക്കും വിശുദ്ധ ബലിയർപ്പണങ്ങളുണ്ടാകും. നവംബർ രണ്ടാം തീയതി രാവിലെ പതിനൊന്നിനും വൈകുന്നേരം നാലിനും ഇതേ സെമിത്തേരിയിൽ വിശുദ്ധ ബലിയർപ്പണങ്ങളുണ്ടാകും.
വൈകുന്നേരം മൂന്നിന് ജപമാലയർപ്പണവും നടക്കും. ഓസ്തിയ അന്തീക്കയിലുള്ള സെമിത്തേരിയിൽ ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വിശുദ്ധ ബലിയർപ്പണമുണ്ടായിരിക്കും. പ്രീമ പോർത്ത എന്ന പേരിലും അറിയപ്പെടുന്ന ഫ്ലമീനിയോയിലെ സെമിത്തേരിയിലും ഇതേ സമയത്ത് വിശുദ്ധ ബലിയർപ്പണമുണ്ടായിരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
⧪ പ്രവാചകശബ്ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















