Meditation. - September 2024
നമ്മുടെ നൂറ്റാണ്ടിന്റെ വിശുദ്ധന്‍
സ്വന്തം ലേഖകന്‍ 17-09-2023 - Sunday
"ഇവരെല്ലാം വിശ്വാസത്തോടെയാണ് മരിച്ചത്. അവര്‍ വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല; എങ്കിലും, ദൂരെനിന്ന് അവയെ കണ്ട് അഭിവാദനം ചെയ്യുകയും തങ്ങള്‍ ഭൂമിയില്‍ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറയുകയും ചെയ്തു" (ഹെബ്ര 11: 13 ).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 17
നിരവധി തവണ ഞാനിവിടെ വന്നിട്ടുണ്ടെന്ന കാര്യം നിങ്ങള്‍ക്ക് അറിയാവുന്നതാണല്ലോ. മാക്‌സിമില്യണ്‍ കോള്‍ബെയുടെ കൊലയറയില്‍ പോകുകയും, വധസ്ഥലത്തെ മതിലിന് മുന്നില്‍ നില്‍ക്കുകയും, ബിര്‍ക്കെനോവിലെ ശവദാഹച്ചൂളയുടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടന്ന് പോകുകയും ചെയ്തിട്ടുണ്ട്. സഭാ തലവന്‍ എന്ന നിലയില്‍, ഇവിടെ വരാതിരിക്കാന്‍ എനിക്കാവുമായിരുന്നില്ല.
ഒന്‍പത് നൂറ്റാണ്ട് മുമ്പ് പോളണ്ട് ജനതയുടെ വിശുദ്ധനായ വി. സ്റ്റാസിസ്ലോസ്സ് രക്തസാക്ഷിത്വം വരിച്ച സ്‌ക്കാല്‍ക്കായിലെന്നപോലെ, ഞാന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്, കഷ്ടത നിറഞ്ഞ ഈ നൂറ്റാണ്ടിന്റെ വിശുദ്ധന്റെ ജന്മസ്ഥലമായ ഈ പ്രത്യേക ആരാധനാസ്ഥലത്താണ്. നിങ്ങളെല്ലാവരുമൊത്ത്, പോളണ്ട് ജനതയുമൊത്ത് യൂറോപ്പാകമാനം പ്രാര്‍ത്ഥിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു സമകാലിക മനുഷ്യന്റെ കഷ്ടതയും മാഹാത്മ്യവും എപ്രകാരം വിജയത്തില്‍ കലാശിച്ചു എന്ന സാക്ഷ്യം ലോകത്തിന് മുന്നില്‍ വിളംബരം ചെയ്യണമെന്നാണ് ക്രിസ്തു എന്നിലൂടെ ആഗ്രഹിക്കുന്നത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഓഷ്‌വിറ്റ്‌സ്, 7.6.79).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.