News - 2026
മോൺ. എഡ്വേർഡ് ബരെറ്റോ ഡാർജിലിംഗ് രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാൻ
പ്രവാചകശബ്ദം 01-12-2025 - Monday
ഡാർജിലിംഗ് / റോം: പശ്ചിമ ബംഗാൾ സംസ്ഥാനത്തെ ഡാർജിലിംഗ് രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി മോൺസിഞ്ഞോർ എഡ്വേർഡ് ബരെറ്റോയെ ലെയോ പതിനാലാമൻ പാപ്പാ നിയമിച്ചു. ഡാർജിലിംഗിലെ ദിവ്യവാണി പാസ്റ്ററൽ സെന്ററിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ്, മെത്രാൻ പദവിയിലേക്ക് അദ്ദേഹം നിയോഗിക്കപ്പെടുന്നത്. 43 ഇടവകകളിലായി മുപ്പത്തിയേഴായിരത്തിനു മുകളിൽ വിശ്വാസികളാണ്, ഡാർജിലിംഗ് രൂപതയിൽ അംഗങ്ങളായുള്ളത്.
1965 ജനുവരി 5ന് മംഗലാപുരം രൂപതയിലെ നിർക്കാനിലാണ് നിയുക്ത മെത്രാന്റെ ജനനം. കൊൽക്കത്തയിലെ മോർണിംഗ് സ്റ്റാർ റീജിയണൽ സെമിനാരിയിൽ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. പൂനയിലെ ജ്ഞാനദീപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് തിയോളജിയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും കരസ്ഥമാക്കി. 1993 മാർച്ച് 25 ന് ഡാർജിലിംഗ് രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം രൂപതയിലെ വിവിധ ഇടങ്ങളിൽ വൈദിക ശുശ്രൂഷ ചെയ്തിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















