വിശുദ്ധ ജാനുയേരിയസ് ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ ഡയോക്ലിസ് ചക്രവർത്തിയുടെ കാലത്ത്, എഡി 304 നോടടുത്ത സോഷ്യസ്, ഫെസ്റ്റസ്-എന്നീ സന്യസ്ഥരോടൊപ്പം തന്റെ റെക്ടർ ആയിരുന്ന ഡെസിഡേറിയസ്സിനോടും കൂടെ അതിക്രൂരമായ ശാരീരിക ഉപദ്രവങ്ങൾ സഹിച്ച ധീരനായിരുന്നു വിശുദ്ധന്‍. പക്ഷേ ദൈവസഹായത്താൽ, ഇവരെല്ലാം അംഗഭംഗപ്പെടാതെ സംരക്ഷിക്കപ്പെട്ടു. അവരുടെ മുന്നിലേക്ക് വന്യ മൃഗങ്ങളെ തുറന്നുവിട്ടെങ്കിലും ഇവരെ ആക്രമിച്ചില്ല.
എന്നാല്‍ പിന്നീട് പുട്ട്യോളിയിൽ വച്ച് ശിരഛേദനം ചെയ്യപ്പെട്ട ഇവരുടെ ശരീരങ്ങൾ തൊട്ടടുത്തുള്ള നഗരങ്ങളിൽ ബഹുമതികളോടെ സംസ്കരിച്ചു. ഇതിൽ, വിശുദ്ധ ജാനുയേരിയസ്സിന്റെ തിരുശേഷിപ്പുകൾ, നേപ്പിൾസ് നഗരത്തിന്റെ വിലമതിക്കാനാവാത്ത സ്വത്തായി ഇന്നും അവശേഷിക്കുന്നു. വൈദികരുടെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരത്ഭുതം ശ്രദ്ധാർഹമാണ്.
കഴിഞ്ഞ വര്‍ഷം നേപ്പിൾസിൽ ആർച്ച് ബിഷപ് ആസ്ഥാനത്തെത്തിയ ഫ്രാന്‍സിസ് പാപ്പ, വിശുദ്ധന്റെ രക്തത്തിന്റെ തിരുശേഷിപ്പ് അടങ്ങിയ പേടകം പ്രാർത്ഥനാപൂർവ്വം ചുംബിക്കുന്ന സമയത്ത് ഉണങ്ങിയ ആ രക്തം പെട്ടെന്ന് ദ്രാവകരൂപം കൈവരിച്ചതു വലിയ വാര്‍ത്തയായിരിന്നു. Liber Saeramentorum (Vol.8p233) എന്ന പുസ്തകത്തിൽ കർദ്ദിനാൾ ഷൂസ്റ്റർ ഈ അത്ഭുതത്തെപറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു. “രക്തം ദ്രാവകമാകുന്ന ഈ അത്ഭുതക്കാഴ്ച വളരെ അടുത്ത് നിന്ന് ഈ ഗ്രന്ഥകാരൻ കണ്ടിട്ടുണ്ട്; ഈ സത്യം സാക്ഷ്യപ്പെടുത്തുകയും ചെയ്യാം. പലവിധ ശാസ്ത്രീയ പരിശോധനകളും നടത്തിയിട്ടുണ്ടങ്കിലും, ഈ പ്രതിഭാസത്തിന് ഒരു ഭൗതിക വിശദീകരണം അസാദ്ധ്യമായി അവശേഷിക്കുന്നു.”
ഇതര വിശുദ്ധര്‍
1. മെറ്റ്സ് ബിഷപ്പായിരുന്ന അബ്ബോ
2. റോമായിലെ ആക്കൂസിയൂസ്
3. ഗാപ് ബിഷപ്പായിരുന്ന ആര്‍ണുള്‍ഫ്
4. ദെസിദേരിയൂസ്
5. സിറിയായിലെ ട്രോമിഫിയൂസ്
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക