News - 2024

ഇന്ന്‍ ആഗോള കത്തോലിക്കാസഭ സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനാദിനമായി ആചരിക്കുന്നു

സ്വന്തം ലേഖകന്‍ 20-09-2016 - Tuesday

വത്തിക്കാന്‍: ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ അസ്സീസിയിൽ സർവമതസമ്മേളനം നടക്കുന്ന ഇന്ന്‍ ആഗോള കത്തോലിക്കാസഭ സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനാദിനമായി ആചരിക്കും. മതാന്തര സംവാദ സമ്മേളനത്തിന്റെ വാര്‍ഷികാനുസ്മരണം കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചിരിന്നു.

സർവമത സമ്മേളനത്തിലെ വിവിധ മതപ്രതിനിധികളെ പാപ്പാ ഇന്ന്‍ വ്യക്തിപരമായി അഭിവാദ്യം ചെയ്യും. തുടര്‍ന്ന് അവര്‍ക്കൊപ്പം അസ്സീസി ആശ്രമത്തില്‍ ഉച്ചഭക്ഷണം കഴിക്കും. സമ്മേളനത്തിനെത്തിയിട്ടുള്ള കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ, ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വില്‍ബി, ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് എഫ്രേം ദ്വിതിയന്‍, ഇസ്ലാം നേതാവ്, യഹൂദ മത പ്രതിനിധി, ആഗ്ലിക്കന്‍ സഭാതലവന്‍ എന്നിവരുമായി പാപ്പാ സ്വകാര്യ കൂടിക്കാഴ്ച നടത്തും.

എല്ലാ മതങ്ങളും സമാധാന മാർഗങ്ങളെന്ന നിലയിൽ സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകളാകേണ്ടതിനും, ദൈവത്തിലുള്ള വിശ്വാസം മനുഷ്യരിൽ സാഹോദര്യബോധം വളർത്തുന്നതിനും എല്ലാവരും പ്രാർത്ഥനാപൂർവം ശ്രമിക്കണമെന്ന ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനപ്രകാരമാണ് സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനാദിനം ആചരിക്കുന്നത്.

കേരളസഭയിലെ എല്ലാ ഇടവകകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ദിനാചരണത്തിൽ പ്രാർത്ഥനാപൂർവം പങ്കുകൊള്ളണമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കബാവ, വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് കരിയിൽ എന്നിവർ അഭ്യർത്ഥിച്ചു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക