India - 2026
'കേരള ജിയന്ന' അച്ചാമ്മ ജേക്കബിന്റെ 53-ാം ചരമവാർഷികം ഇന്ന്
പ്രവാചകശബ്ദം 07-07-2026 - Tuesday
ചങ്ങനാശേരി: 'കേരള ജിയന്ന' എന്നറിയപ്പെടുന്ന അച്ചാമ്മ ജേക്കബിൻ്റെ 53-ാം ചരമവാർഷികം ഇന്ന് ആചരിക്കും. പന്ത്രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കെ കാൻസർ ബാധിച്ച് ചികിത്സയിലായ അച്ചാമ്മ ജേക്കബ്, ഗർഭച്ഛിദ്രം നടത്തിയാൽ മാത്രമേ ഫലപ്രദമായ ചികിത്സ സാധ്യമാകൂ എന്ന ഡോക്ടർമാരുടെ നിർദേശം നിരസിച്ച് ഗർഭസ്ഥ ശിശുവിൻ്റെ ജീവൻ സംരക്ഷിക്കാൻ തീരുമാനിച്ചതിലൂടെയാണ് ശ്രദ്ധേയയായത്.
വിവാഹജീവിതത്തിൻ്റെ 21 വർഷത്തിനിടെ 12 മക്കൾക്ക് ജന്മം നൽകിയ അച്ചാമ്മ പന്ത്രണ്ടാമത്തെ കുഞ്ഞ് ജനിച്ച് ദിവസങ്ങൾക്കകം 1973 ജൂലൈ ഏഴിന് മരിച്ചു. മുട്ടാർ കുമരഞ്ചിറ പള്ളി സെമിത്തേരിയിലാണ് അച്ചാമ്മയെ അടക്കം ചെയ്‌തിരിക്കുന്നത്. അച്ചാമ്മയുടെ 12-ാമത്തെ മകൻ ഫാ. റെജി പുലിക്കോട്ട് എസ് ഡി ബി ബി വൈദിക ജീവിതത്തിൻ്റെ വൈദികപട്ടത്തിന്റെ ജൂബിലി നിറവിലാണ്. ഇന്ന് ആയിരക്കണക്കിന് നിരാലംബ കുട്ടികൾക്കായി ശുശ്രൂഷ ചെയ്‌തുവരികയാണ് ഈ വൈദികൻ.

















