India - 2026

ഫാ. തോമസ് പതിക്കലച്ചന്റെ മൃതസംസ്ക്കാരം വിളക്കന്നൂർ ക്രിസ്തുതുരാജ ദേവാലയ സെമിത്തേരിയില്‍

പ്രവാചകശബ്ദം 22-07-2026 - Wednesday

വിളക്കന്നൂർ: ഇന്നലെ അന്തരിച്ച ഫാ. തോമസ് പതിക്കലിന്റെ മൃതസംസ്‌കാരം വെള്ളിയാഴ്ച വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ നടക്കും. തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിൽ അര്‍പ്പിച്ച ദിവ്യബലിയര്‍പ്പണത്തിനിടെ ഈശോയുടെ തിരുമുഖം ആദ്യമായി ദർശിക്കുകയും വത്തിക്കാൻ അംഗീകരിച്ച ഇന്ത്യയിലെ ആദ്യ ദിവ്യകാരുണ്യ അത്ഭുതത്തിന് സാക്ഷിയാകുകയും ചെയ്ത ഫാ. തോമസ് പതിക്കലിന്റെ ആഗ്രഹപ്രകാരം തന്നെയാണ് മൃതസംസ്കാരം വിളക്കന്നൂർ ദേവാലയ സെമിത്തേരിയില്‍ നടത്തുവാന്‍ തീരുമാനിച്ചതെന്ന് തലശ്ശേരി അതിരൂപത അറിയിച്ചു. കരുവഞ്ചാൽ സെൻറ് ജോസഫ്‌സ് ഹോസ്‌പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് ഇന്നലെ വിയോഗം.

നാളെ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് 2 മുതൽ 6 വരെ കിളിയന്തറയിലുള്ള സ്വഭവനത്തിൽ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 7 മണി മുതൽ കരുവഞ്ചാൽ പ്രീസ്‌റ്റ്‌ ഹോമിൽ പൊതുദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജൂലൈ 24 വെള്ളിയാഴ്‌ച രാവിലെ 06 മണിക്ക് മൃതസംസ്‌കാരശുശ്രൂഷകളുടെ ആദ്യഭാഗവും വിശുദ്ധ കുർബാനയും കരുവഞ്ചാൽ പ്രീസ്‌റ്റ്‌ ഹോമിൽ നടക്കുന്നതാണ്. വെള്ളിയാഴ്‌ച രാവിലെ 8 മുതൽ വിളക്കന്നൂർ ക്രിസ്‌തുരാജ ദേവാലയത്തിൽ പൊതുദർശനവും 10 മണിക്ക് മൃതസംസ്‌കാരശുശ്രൂഷയും ആരംഭിക്കുന്നതാണ്.


Related Articles »