India - 2026
ദളിത് ക്രൈസ്തവരുടെ സംവരണ വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
പ്രവാചകശബ്ദം 29-08-2026 - Saturday
തിരുവനന്തപുരം: സംസ്ഥാനത്തെ ദളിത് ക്രൈസ്തവരുടെ സംവരണ വിഷയം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇക്കാര്യത്തിൽ സർക്കാർ നിയമവശങ്ങളൊക്കെ പരിശോധിച്ച് പഠനം നടത്തും. ദളിത് ക്രൈസ്തവരുടെ സംവരണ വിഷയം ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റിയാണ് ഈ സർക്കാരിൻ്റെ മുന്നിൽ അവതരിപ്പിച്ചത്. നിലവിൽ ഈ വിഭാഗത്തിനു ദളിതരുടെ സംവരണവും കിട്ടുന്നില്ല, ക്രൈസ്‌തവരുടെ പ്രിവിലേജും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചേരമ സാംബവ ഡെവലപ് മെൻ്റ് സൊസൈറ്റി (സിഎസ്‌ഡിഎസ്) സംഘടിപ്പിച്ച അയ്യൻകാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണു സിഎസ്‌ഡിഎസിനു കോളജ് അനുവദിച്ചത്. എന്നാൽ കഴിഞ്ഞ പത്തുവർഷം ഇതുമായി ബന്ധപ്പെട്ടുള്ള ഒരു പ്രവർത്തനവും നടന്നില്ല. പക്ഷേ ഈ സർക്കാർ കോളജിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അതുവഴി ഉമ്മൻ ചാണ്ടിയോടും നീതി പുലർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

















