Events - 2026
യുകെയിലെ റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഒക്ടോബർ 9 മുതല്‍ മരിയൻ ധ്യാനം
ജെയിസണ്‍ ജേക്കബ് 03-10-2026 - Saturday
യുകെയിലെ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ താമസിച്ചുള്ള മരിയൻ ധ്യാനം ഒക്ടോബർ 9, 10, 11 തീയതികളില്‍ നടത്തപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ 8.00നു ആരംഭിച്ചു ഞായറാഴ്ച വൈകുന്നേരം 4.00നു സമാപിക്കുന്ന രീതിയിലാണ് ക്രമീകരണം.
താമസസൗകര്യങ്ങളും ഭക്ഷണ ക്രമീകരണങ്ങളും പാർക്കിംഗ് സൌകര്യവും ധ്യാനകേന്ദ്രത്തിൽ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തിൽ കുമ്പസാരിക്കുന്നതിനും കൗൺസിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ടു ദൈവ സ്നേഹത്താൽ നിറഞ്ഞു കുടുംബമായി അഭിഷേകം പ്രാപിക്കുവാൻ നിങ്ങളേവരെയും ക്ഷണിക്കുന്നു.
♦️Booking link: https://www.divineuk.org/residential-retreats/ ♦️

















