Events
ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന 'ഗ്രേറ്റ് എവേക്കനിംഗ്' കൺവെൻഷൻ നാളെ യുകെയില്‍
ജോസ് കുര്യാക്കോസ് 31-07-2026 - Friday
പ്രശസ്ത വചനപ്രഘോഷകനും പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി സന്യാസ സമൂഹത്തിന്റെ സ്ഥാപകനും അഭിഷേകാഗ്നി കൺവെൻഷനുകളുടെ നേതൃത്വശുശ്രൂഷകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന 'ഗ്രേറ്റ് എവേക്കനിംഗ്' ഇംഗ്ലീഷ് കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും നാളെ യുകെയില്‍ നടക്കും. ബർമിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകിട്ട് 4.30-ന് സമാപിക്കും.
ഇംഗ്ലണ്ട് & വെയിൽസ് കത്തോലിക്ക ബിഷപ്പ്സ് കോൺഫറൻസിന്റെ മിഷൻ ഡയറക്ടറായ ഫാ. അബട്ട് ഹ്യൂ അലൻ വിശുദ്ധ കുർബാന അർപ്പിക്കും. മുഖ്യപ്രഭാഷണത്തിനും രോഗശാന്തി ശുശ്രൂഷയ്ക്കും ഫാ. സേവ്യർ ഖാൻ വട്ടായിൽ നേതൃത്വം നല്‍കും. പ്രശസ്ത ആരാധനാ ബാൻഡായ 'വണ്‍ ഹോപ്പ് പ്രോജക്റ്റ്' സംഗീതാരാധന നയിക്കും. യുവതി യുവാക്കൾക്കും യുവ ദമ്പതികൾക്കും വേണ്ടി ഫ്രീ രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരിന്നു.
Link: https://bookwhen.com/afcmuk/e/ev-sgfly-20260801080000 ♦️ ♦️
5 മുതൽ 15 വരെയുള്ള കുട്ടികൾക്ക് പ്രത്യേക ശുശ്രൂഷകൾ ഒരുക്കുന്നുണ്ട്. യുകെയും യൂറോപ്പിനും ഏറെ അനുഗ്രഹമായി മാറുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് കോച്ചുകൾ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്കും യുവതി യുവാക്കൾക്കും വേണ്ടി വട്ടായിലച്ചൻ നേതൃത്വം നൽകുന്ന ശക്തമായ സൗഖ്യ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
അത്ഭുതകരമായ രോഗശാന്തികളും മാനസാന്തരങ്ങളും അത്ഭുതങ്ങളും ആത്മീയ ഉണർവുകളും സംഭവിക്കുവാൻ കഴിഞ്ഞ 100 ദിവസമായി ശുശ്രൂഷകർ ദൈവസന്നിധിയിൽ പ്രാർത്ഥിച്ച് ഒരുങ്ങുകയാണ്. ഈ കാലഘട്ടത്തിൻറെ അനുഗ്രഹ ശുശ്രൂഷയിലേക്ക് പരിശുദ്ധാത്മ പ്രവർത്തനങ്ങളിലേക്ക് യേശുക്രിസ്തുവിന്റെ പരിശുദ്ധ നാമത്തിൽ എല്ലാ കുടുംബങ്ങളെയും സ്നേഹത്തോടെ ക്ഷണിക്കുകയാണെന്നു സംഘാടകര്‍ അറിയിച്ചു.
♦️കൂടുതൽ വിവരങ്ങൾക്ക് സന്ദര്‍ശിക്കുക: https://www.afcmuk.org/
♦️ ഫോണ്‍: ജോസഫ് - 07506810177, വിൽസൺ - 07956381337

















