News - 2026

ആശുപത്രി വാസത്തിന് ശേഷം ലെയോ പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയെത്തി

പ്രവാചകശബ്ദം 18-10-2026 - Sunday

റോം: ശ്വാസകോശത്തെ ബാധിച്ച അർബുദം മൂലം, ശാസ്ത്രക്രിയയ്ക്കു വിധേയമായ ലെയോ പാപ്പ അഞ്ചു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനിലേക്ക് മടങ്ങിയെത്തി. ഇന്നലെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ (ഇന്ത്യന്‍ സമയം ഏഴു മണിയോടെ) ആണ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയെത്തിയത്. ആശുപത്രി വിടുന്നതിനു മുമ്പ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്‌ടർമാർ, നഴ്‌സുമാർ എന്നിവരോട് മാർപാപ്പ നന്ദി അറിയിച്ചു.

യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് ആശുപത്രിയിൽ സജ്ജീകരിച്ച പ്രത്യേക മുറിയിൽ വിശുദ്ധ കുർബാനയും അർപ്പിച്ചു. ഇന്നലെ രാവിലെ പാപ്പയെ വീണ്ടും രക്തപരിശോധനകള്‍ക്കും നെഞ്ചിന്റെ എക്സ് റേ പരിശോധനയ്ക്കും വിധേയമാക്കിയിരിന്നു. ഇതിനു പിന്നാലെയാണ് ഡിസ്‌ചാർജ് നടപടികൾ പൂർത്തിയാക്കിയത്. ഇന്ന് ഞായറാഴ്ച‌ വത്തിക്കാനില്‍ ത്രികാല പ്രാർത്ഥനയ്ക്ക് മാർപാപ്പ നേതൃത്വം നൽകുമെന്ന് വത്തിക്കാൻ അറിയിച്ചു. പാപ്പ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ലോകമെമ്പാടും പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നിരിന്നു.