News

പ്രാർത്ഥനകൾക്ക് നന്ദിയറിയിച്ച് വിശ്വാസികള്‍ക്ക് മുന്നില്‍ ലെയോ പാപ്പ

പ്രവാചകശബ്ദം 19-10-2026 - Monday

റോം: ശ്വാസകോശത്തിൽ അർബുദ ബാധയെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം, വത്തിക്കാനിൽ എത്തിച്ചേർന്ന ലെയോ പാപ്പ വിശ്വാസികളെ അഭിവാദ്യം ചെയ്തു. ഇന്നലെ ഒക്ടോബർ പതിനെട്ടാം തീയതി, വത്തിക്കാൻ ചത്വരത്തിൽ വച്ച് നടന്ന മധ്യാഹ്ന പ്രാർത്ഥനയ്ക്ക് നേതൃത്വം വഹിച്ച പാപ്പ സന്ദേശം നല്‍കി. തനിക്കു വേണ്ടി പ്രാർത്ഥിച്ച ഏവർക്കും പാപ്പ നന്ദിയർപ്പിച്ചു.

പ്രത്യേകമായി, താൻ പ്രവേശിപ്പിക്കപ്പെട്ട റോമിലെ ജെമെല്ലി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും എല്ലാ ജീവനക്കാർക്കും പാപ്പ പ്രത്യേകമായ നന്ദി അറിയിച്ചു. രോഗത്തിലൂടെയും ബലഹീനതയിലൂടെയും കടന്നുപോകുന്നവരോട് പ്രത്യേകമായ ഒരു അടുപ്പം പുലർത്തുവാൻ, ഈ അനുഭവം തന്നെ സഹായിച്ചുവെന്നും പാപ്പ ചൂണ്ടിക്കാട്ടി.

സങ്കീർണ്ണമായ ഘട്ടം തരണം ചെയ്തതിനാൽ ദൈവ സഹായത്താലും, ഏവരുടെയും പ്രാർത്ഥനകളാലും, തന്റെ പ്രവർത്തനങ്ങൾ ക്രമേണ പുനരാരംഭിക്കുമെന്നും പാപ്പ അറിയിച്ചു. ആശുപത്രീയിൽ നിന്നും തിരികെയെത്തിയതിനു ശേഷമുള്ള, പാപ്പയുടെ ആദ്യ മധ്യാഹ്ന പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ വത്തിക്കാൻ ചത്വരത്തിൽ പതിനയ്യായിരത്തിനു മുകളിൽ ആളുകളാണ് വന്നുചേർന്നത്. പതിനായിരകണക്കിന് വിശ്വാസികള്‍ യൂട്യൂബ് സംപ്രേക്ഷണത്തിലൂടെയും പങ്കെടുത്തിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »