Meditation. - October 2024
ഭൂമിയിലുള്ള സര്‍വ്വചരാചരങ്ങളെയും സ്നേഹിച്ച ഫ്രാന്‍സിസ് അസീസ്സി
സ്വന്തം ലേഖകന്‍ 04-10-2022 - Tuesday
"അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍" (മര്‍ക്കോ 16: 15).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 4
ഫ്രാന്‍സിസ് അസിസ്സീ ആരെയും ശത്രുവായി കണക്കാക്കാതെ, എല്ലാവരേയും സഹോദരനായി കണ്ടു. അക്കാലത്തെ ആളുകളെ വേര്‍തിരിച്ചിരുന്ന എല്ലാ വേലിക്കെട്ടുകളും അദ്ദേഹം തകര്‍ത്തു കളഞ്ഞു. അറബികളായ മുസ്ലീങ്ങളോട് പോലും അദ്ദേഹം ക്രിസ്തുവിന്റെ സ്‌നേഹം പ്രസംഗിച്ചു. സ്വഭാവത്തിലും സംസ്‌ക്കാരത്തിലും വര്‍ഗ്ഗത്തിലും മതത്തിലും വിയോജിച്ചിരുന്ന വിഭാഗക്കാരുടെയിടയില്‍ മതസൗഹാര്‍ദ്ദത്തിന്റെ വിത്തുകള്‍ അദ്ദേഹം വിതറി. ഇതിനുപരിയായി, അദ്ദേഹം തന്റെ സര്‍വ്വ ലൗകിക സാഹോദര്യബോധം ജീവനില്ലാത്ത വസ്തുക്കളായ സൂര്യന്‍, ചന്ദ്രന്‍, വെള്ളം, വായു, അഗ്നി, മണ്ണ് എന്നിവയോട് പോലും കാണിച്ചു.
പ്രകൃതിയിലെ സര്‍വ്വചരാചരങ്ങളെയും അവയുടെ പേരിനെ സ്ത്രീലിംഗമോ പുല്ലിംഗമോ ആയി തരംതിരിച്ച് സഹോദരന്മാര്‍, സഹോദരിമാര്‍ എന്ന് വിളിച്ച് പ്രസാദമുളവാക്കുന്ന ബഹുമാനം കാണിച്ചു. ഈ വിഷയത്തില്‍, അദ്ദേഹത്തെപ്പറ്റി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്, "സകല ചരാചരങ്ങളേയും അദ്ദേഹം നിശബ്ദ ഭക്തിയോടെ സ്വീകരിക്കുകയും അവരോട് കര്‍ത്താവിനെപ്പറ്റി സംസാരിക്കുകയും, അവനെ സ്തുതിക്കാന്‍ അവരെ ഉപദേശിക്കുകയും ചെയ്തു". പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്ന സകലരുടേയും സ്വര്‍ഗ്ഗീയ മധ്യസ്ഥനാണ് വിശുദ്ധ ഫ്രാന്‍സിസെന്ന് നമ്മുക്കും പ്രഖ്യാപിക്കാം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 4.10.83)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.