News - 2024
ടിവി ഷോയില്‍ നിന്നും സമ്മാനമായി ലഭിച്ച രണ്ടര ലക്ഷം ഡോളര്‍ താന്‍ പഠിച്ച സ്‌കൂളിന് വാഗ്ദാനം ചെയ്തു കത്തോലിക്ക വൈദികന്‍
സ്വന്തം ലേഖകന്‍ 13-10-2016 - Thursday
വിര്‍ജീനിയ: ടിവി ഷോയില്‍ സമ്മാനമായി ലഭിച്ച രണ്ടരലക്ഷം യുഎസ് ഡോളര്‍, സ്‌കൂളിന് സംഭാവന നല്കുമെന്ന് വാഗ്ദാനം ചെയ്ത വൈദികന്‍ വാര്‍ത്തയിലെ താരമാകുന്നു. അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയായില്‍ താമസിക്കുന്ന ഫാദര്‍ ബില്‍ മദേനിയാണ് പ്രശസ്തമായ ടിവി ഷോയിലൂടെ തനിക്ക് സമ്മാനമായി ലഭിച്ച പണം കത്തോലിക്ക സ്‌കൂളിന് സംഭാവനയായി നല്‍കുന്നത്. ഫ്രാന്‍സിസ് അസീസിയുടെ പേരില്‍ സെന്റ് അല്‍ബാനില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിനാണ് വൈദികന്‍ പണം വാഗ്ദാനം ചെയ്തത്. ഇവിടെ തന്നെയാണ് ഫാദര്‍ ബില്‍ മാത്തേനി പഠനം നടത്തിയതും.
ട്രിവിയാ ചാനലിലെ പ്രശസ്ത ടിവി ഷോ ആയ 'ഹു വാണ്ട്‌സ് ടുബി എ മില്യണയര്‍' എന്ന പരിപാടിയിലാണ് ഫാദര്‍ ബില്‍ പങ്കെടുത്തതും സമ്മാനം കരസ്ഥമാക്കിയതും. കഴിഞ്ഞ 17 വര്‍ഷമായി ഈ ഷോയില്‍ പങ്കെടുക്കുവാന്‍ വേണ്ടി വൈദികന്‍ ശ്രമിക്കുകയായിരിന്നു. . അടുത്തിടെയാണ് ഷോയില്‍ പങ്കെടുക്കുവാന്‍ ഫാദര്‍ ബില്ലിനു അവസരം ലഭിച്ചത്. പ്രേക്ഷകരില്‍ ഏറെ ആകാംക്ഷ ഉളവാക്കിയ പല ഘട്ടങ്ങളിലൂടെയാണ് ഷോ കടന്നു പോയത്.
തനിക്ക് ലഭിച്ച മൂന്നു ലൈഫ് ലൈന്‍ ഓപ്ഷനുകളും ശരിയായി വിനിയോഗിച്ചാണ് ഫാദര്‍ ബില്‍ മാത്തേനിയ ഈ നേട്ടത്തിലേക്ക് എത്തിയത്. രണ്ടരലക്ഷം യുഎസ് ഡോളര്‍ സമ്മാനമായി ലഭിച്ച ശേഷം അഞ്ചുലക്ഷം യുഎസ് ഡോളറിന്റെ ചോദ്യം ഫാദര്‍ ബില്ലിനോട് അവതാരകര്‍ ചോദിച്ചു. എന്നാല്‍ തെറ്റായ ഉത്തരം ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പണവും നഷ്ടപ്പെടുത്തുമെന്നതിനാല്‍ മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് വൈദികന്‍ പ്രഖ്യാപിക്കുകയായിരുന്നു.
മുന്നോട്ട് വീണ്ടും മത്സരിച്ചിരുന്നുവെങ്കില്‍ ഏത് ഉത്തരമായിരിക്കും ഊഹിച്ചു പറയുക എന്ന ചോദ്യത്തിന് വൈദികന്‍ നല്‍കിയ ഉത്തരം ശരിയായിരുന്നുവെന്ന് ചാനല്‍ വെളിപ്പെടുത്തി. "ഞാന്‍ എനിക്കു വേണ്ടി മാത്രമാണ് കളിക്കുന്നതെങ്കില്‍ വളരെ സാഹസികമായി മുന്നോട്ടു പോകുവാന്‍ തീരുമാനിക്കുമായിരുന്നു. നേടിയ പണം നഷ്ടമായാല്‍ ദുഃഖിക്കേണ്ടതില്ലല്ലോ. പക്ഷേ സ്‌കൂളിന് നല്‍കണം എന്ന് മനസില്‍ ഉറപ്പിച്ച തുക അതിലൂടെ നഷ്ടപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ഊഹിച്ച ഉത്തരം തെറ്റായാല്‍ സ്‌കൂളിന് പണം നല്‍കുവാന്‍ സാധിക്കില്ലല്ലോ". ഫാദര്‍ ബില്‍ പറഞ്ഞു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക