News - 2024
ചൈനീസ് സര്‍ക്കാര്‍ നിയമിച്ച ബിഷപ്പുമാര്‍ക്ക് വത്തിക്കാന്റെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍ 22-10-2016 - Saturday
ബെയ്ജിംഗ്: ചൈനീസ് ഭരണകൂടവും വത്തിക്കാനും തമ്മില്‍ ബിഷപ്പുമാരെ നിയമിക്കുന്ന കാര്യത്തില്‍ ധാരണയില്‍ എത്തിയതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ 'റോയിറ്റേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സര്‍ക്കാരിന്റെ അനുമതിയോടെ ബിഷപ്പുമാരായ നാലു പേര്‍ക്ക് വത്തിക്കാനില്‍ നിന്നും അംഗീകാരം ലഭിച്ചേക്കുമെന്നാണ് 'റോയിറ്റേഴ്‌സ്' തങ്ങളുടെ വാര്‍ത്തയില്‍ പറയുന്നത്.
ഹാര്‍ബിന്‍ മെത്രാനായ യൂ ഫുഷെന്‍ഗ്, ഹെബേയി പ്രാവിന്‍സിലെ മെത്രാന്‍ ഗുവോ ജിന്‍സായി, പുക്വി മെത്രാന്‍ തു ഷിഹുവ, യുന്നാന്‍ പ്രോവിന്‍സിലെ മെത്രാനായ ജോസഫ് മാ യിന്‍ഗ്ലിന്‍ എന്നീ മെത്രാന്മാര്‍ക്കാണ് മാര്‍പാപ്പയുടെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വാര്‍ത്തയോട് വത്തിക്കാന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
"വിഷയത്തില്‍ വത്തിക്കാനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ സന്നദ്ധരാണ്. ഇതിനുവേണ്ടിയുള്ള നടപടികളുടെ പകുതിയില്‍ അധികവും പൂര്‍ത്തിയായിട്ടുമുണ്ട്". ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധി വാര്‍ത്തയോട് പ്രതികരിച്ചത് ഇങ്ങനെയാണ്. അടുത്തിടെയായി വത്തിക്കാനിലും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ചിലകോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ചൈനയില്‍ രണ്ടു തരം സഭകളാണ് ഇപ്പോഴുള്ളത്. ചൈനീസ് സര്‍ക്കാരിന്റെ അനുമതിയോടും, വത്തിക്കാന്റെ അനുമതി ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന സഭയാണ് ഒന്നാമത്തേത്. രണ്ടാമത്തേത് വത്തിക്കാന്റെ അനുമതിയോടെ നിയമിതരായ ബിഷപ്പുമാരും വൈദികരും നടത്തുന്ന സഭ. അധികാരികളെ ഭയന്ന് ഇവര്‍ രഹസ്യമായാണ് ആരാധന നടത്തുന്നത്. ഭൂഗര്‍ഭ സഭ എന്നാണ് ഇവരെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
വിദേശത്തു നിന്നും നിയന്ത്രണമുള്ള ഒരു ശക്തിയും തങ്ങളുടെ നാട്ടിലെ ജനത്തെ നിയന്ത്രിക്കുവാന്‍ അനുവാദം നല്‍കില്ലെന്നാണ് ചൈനയുടെ നിലപാട്. ഇതിനാലാണ് അവര്‍ വത്തിക്കാന്‍ നിയോഗിക്കുന്ന ബിഷപ്പുമാര്‍ക്ക് അംഗീകാരം നല്‍കാത്തത്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കടന്നുവരവോടെ ചൈനയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക