Meditation. - October 2024
ആധുനിക ജീവിതത്തിന്റെ സമ്മര്‍ദ്ധങ്ങളും കുടുംബ ജീവിതവും
സ്വന്തം ലേഖകന്‍ 30-10-2023 - Monday
"നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും" (ഗലാത്തിയാ 6:7).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 30
ലോകമാസകലവും, കുടുംബ ബന്ധങ്ങളില്‍ സമൂലമായ ഉലച്ചില്‍ സംഭവിച്ചു കൊണ്ടിരിക്കയാണ്. ഇതിന്റെ ഫലമായി വ്യക്തികള്‍ക്കും സമൂഹത്തിനും ഒറ്റയ്ക്കും കൂട്ടായും സംഭവിക്കുന്ന ദുഃഖവും പ്രശനങ്ങളും കണക്കുകൂട്ടാവുന്നതിലും അപ്പുറമാണ്. എന്നിരുന്നാലും, ഈ അസാധാരണമായ വെല്ലുവിളിയുടെ നടുവിലും കുടുംബജീവിതത്തെ സംരക്ഷിക്കുവാനും നിലനിര്‍ത്തുവാനും ധാരാളം ക്രൈസ്തവര്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നത് വളരെ സന്തോഷകരമാണ്.
ആധുനിക ജീവിതത്തിന്റെ സമ്മര്‍ദ്ധങ്ങള്‍, സ്‌നേഹത്തിലും വിശ്വസ്തതയിലുമുള്ള ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തി ക്കൊണ്ട്, ഭര്‍ത്താക്കന്മാരേയും ഭാര്യമാരേയും വേര്‍പെടുത്തുന്നു. തലമുറകള്‍ തമ്മിലുള്ള ബന്ധങ്ങളുടേയും മാതാപിതാധികാരങ്ങളുടേയും പാവനമായ മൂല്യങ്ങളുടെ ഉപദേശങ്ങളുടെമേലുള്ള ഈ ബന്ധത്തെ നിസാരവത്ക്കരിക്കുവാന്‍ നമുക്കു കഴിയുമോ?
സ്‌നേഹത്തിനും ദാമ്പത്യജീവിതത്തിനും എതിരെയുള്ള പാപങ്ങള്‍ പലപ്പോഴും 'പുരോഗതിയുടേയും സര്‍വ്വസ്വാതന്ത്ര്യത്തിന്റേയും മാതൃകകളായി അവതരിപ്പിക്കുമ്പോള്‍, നമ്മുടെ ക്രിസ്തീയ മനസാക്ഷി അസ്വസ്ഥമാകുന്നുവെന്നത് സത്യമാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ, കൊളംബിയാ, 11.10.87).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.