News - 2025

വിവാദം ഉണ്ടാക്കുന്ന മനുഷ്യന്, ഹാ കഷ്ടം! : ദൈവവചനം ഉദ്ദരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 15-10-2015 - Thursday

ഒക്ടോബർ 14-ാം തീയതി ഫ്രാൻസിസ് മാർപാപ്പ നടത്തിയ പ്രതിവാര പൊതുസമ്മേളനത്തിൽ റോമിൽ ഈയടുത്തു നടന്ന അപകീർത്തികരമായ സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചു.

പിതാവ് തന്റെ പ്രഭാഷണം തുടങ്ങിയത് ഇങ്ങനെയാണ് "ഇന്നത്തെ സുവിശേഷ പ്രഭാഷണം തുടങ്ങുന്നതിനു മുമ്പ് ഞാൻ ചില കാര്യങ്ങള്‍ക്ക് മാപ്പ് പറയാൻ ആഗ്രഹിക്കുന്നു. റോമിലും വത്തിക്കാനിലും ഈയടുത്ത് സംഭവിച്ച ഖേദകരമായ സംഭവങ്ങൾക്ക് സഭയുടെ പേരിൽ ഞാൻ മാപ്പ് ചോദിക്കുന്നു."

തുടർന്ന് പീതാവ്, അന്നത്തെ സുവിശേഷ ഭാഗത്തിൽ, കർത്താവ് പറയുന്നത് ഓർമ്മിപ്പിച്ച: "വിവാദങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും. എന്നാലും, വിവാദം ഉണ്ടാക്കുന്ന മനുഷ്യന്, ഹാ കഷ്ടം!"

ഏത് സംഭവങ്ങളാണ് തന്റെ മനസ്സിലുള്ളത് എന്ന് പിതാവ് വ്യക്തമാക്കിയില്ല. പക്ഷേ, റോമിനെയും വത്തിക്കാനെയും പിടിച്ചുലച്ച ഏതാനും സംഭവങ്ങൾ ഈയടുത്ത് റോമിൽ അരങ്ങേറുകയുണ്ടായി.

1. 'Congregation for the Doctrine of the Faith' - ൽ ഔദ്യോഗീക സ്ഥാനം വഹിക്കുന്ന, പോളണ്ടുകാരനായ ഒരു പുരോഹിതൻ, താനൊരു സ്വവർഗ്ഗരതിക്കാരനാണെന്ന് വെളിപ്പെടുത്തുകയും, തന്റെ പങ്കാളിയുമൊത്ത് പത്രസമ്മേളനം നടത്തുകയും ചെയ്തു.

2. അഴിമതി ആരോപണ വിധേയനായി റോമിലെ മേയർ ഇഗ്നാസിയോ മറിനോ രാജിവച്ചു.

3. സിനഡിന്റെ പ്രവർത്തനമാർഗ്ഗങ്ങളെ പറ്റി സന്ദേഹമുയർത്തി 13 കർഡിനാൾമാർ മാർപാപ്പയ്ക്ക് അയച്ചു എന്നു കരുതപ്പെടുന്ന രഹസ്യ ലിഖിതം അപ്രതീക്ഷിതമായി ഒരു പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

കർഡിനാൾമാരുടെ എഴുത്ത് പ്രസിദ്ധീകരിക്കപ്പെട്ടത് നേരത്തെ നടന്നിട്ടുള്ള "Vatileaks" എന്നറിയപ്പെടുന്ന അപകീർത്തികരമായ സംഭവങ്ങൾക്ക് സമാനമാണെന്ന് വിലയിരുത്തപ്പെടുന്നു. വത്തിക്കാനിലെ ഭരണപരമായ പ്രശ്നങ്ങൾ സമൂഹമദ്ധ്യത്തിൽ ചർച്ചയ്ക്കിടാൻ ഇടയാക്കിയ വിവാദമാണ് "Vatileaks"

More Archives >>

Page 1 of 10