News

ഇടയസമൂഹം പ്രവാചകധർമ്മം നിർവ്വഹിക്കണം : സിനഡിൽ കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ ആഹ്വാനം

ജേക്കബ്‌ സാമുവേൽ 07-10-2015 - Wednesday

മെത്രാൻസിനഡിന്റെ പതിനാലാമത് സാധാരണപൊതുയോഗത്തിന്റെ മൂന്നാം പൊതുസമ്മേളനം, യാമപ്രാർത്ഥനയോടെ ചൊവ്വാഴ്ച രാവിലെ ആരംഭിച്ചു.

എറണാകുളം-അങ്കമാലി അതിരൂപതാ മേജർ ആർച്ച്ബിഷപ്പും, സീറോ-മലബാർ സഭാസിനഡിന്റെ അദ്ധ്യക്ഷനുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ആരാധനാ മദ്ധ്യേ പ്രസംഗം നിർവ്വഹിച്ചു.

പ്രസംഗത്തിന്റെ പൂർണ്ണരൂപം താഴെ കൊടുത്തിരിക്കുന്നു:

പരിശുദ്ധ പിതാവേ! എന്റെ പ്രിയ സുഹൃത്തുക്കളെ!

Jeremiah 22:3 നൽകുന്ന സന്ദേശം, കുടുംബസംബന്ധിയായുള നമ്മുടെ സിനഡിന്റെ ചിന്തകളിൽ പ്രായോഗികമാക്കാൻ അനുയോജ്യമാണ്.

പീഢിതരിൽ നിന്നും ജനത്തെ രക്ഷിച്ച്, നീതിയും നന്മയും അവർക്ക് പ്രദാനം ചെയ്തില്ലെങ്കിൽ, രാജ്യം അനുഭവിക്കാൻ പോകുന്ന നാശത്തെപറ്റിയുള്ള മുന്നറിയിപ്പാണ്, ഏതാനം വെളിപാടുകളിലൂടെ, ജെറമിയ പ്രവാചകൻ യഹൂദിയായിലെ രാജകുടുംബത്തിന് നൽകിയത്. യോശിയാവും യെഹോയാക്കീമും ആയിരുന്നു അക്കാലത്തെ യഹൂദിയായിലെ രാജാക്കന്മാർ. രണ്ട്പേരും ബലഹീനരായ രാജാക്കന്മായിരുന്നെന്ന് നമുക്കറിയാവുന്നതാണല്ലോ.

ബാബിലോൺ രാജാവായിരുന്ന നെബുഖദ്നേസ്സർ യഹൂദാ രാജ്യവും ദേവാലയവും നശിപ്പിച്ചു. ജനം നാടുകടത്തപ്പെട്ട് അന്യനാട്ടിൽ കഷ്ടതയിലായി. എല്ലാത്തിനും കാരണം, ദൈവനീതി നടത്താനോ, പീഢകനെ അമർച്ച ചെയ്യാനോ, യോശിയാവിനും നെബുഖദ്നേസ്സറിനും കഴിയാഞ്ഞത് മൂലം.

നീതി എന്നാൽ ദൈവവാഴ്ച നടപ്പിലാക്കുക എന്നും, നന്മ എന്നാൽ തന്മൂലം ലഭിക്കുന്ന അനുഗ്രഹം എന്നുമാണർത്ഥം. യഹൂദിയായിലെ രാജാക്കന്മാർ ജനങ്ങളോടുള്ള ചുമതല നിർവ്വഹിക്കാത്തതിന്റെ ഫലമായി കഷ്ഠത അനുഭവിച്ചത് ജനങ്ങളാണ്.

എക്കാലത്തേയും ഭരണാധികാരികളും നേതാക്കന്മാരും പ്രവാചകന്റെ വാക്കുകൾ പ്രാവർത്തികമാക്കേണ്ടതാണ്, അവർ ഭരിക്കുന്ന ജനങ്ങൾക്കും അങ്ങനെ തന്നെയാണ്. എന്നാൽ ഇന്ന്, തൻപോരുമയും, സുഖലോലുപതയും, മതേതര നടപടികളാലും, നീതിയും നന്മയും നിഷേധിക്കപ്പെട്ട്, ലോകത്തിലെ പലരാജ്യങ്ങളിലേയും ജനങ്ങൾ കഷ്ടപ്പെടുകയാണ്. ഇത് ഉയർത്തുന്ന വലിയ ചോദ്യം ഇതാണ്. ജെറമിയായെപ്പോലെ പ്രവാചകധർമ്മം ഏറ്റെടുത്ത് ദൈവവചനം ഉപദേശിച്ചും, സ്വയം മാതൃകാസാക്ഷ്യം കാണിച്ചും, മുന്നോട്ട് വരാൻ സഭാപിതാക്കന്മാർക്ക് സാധിക്കുന്നുണ്ടോ?

പ്രവാചകനെന്ന നിലയിൽ, ജെറമിയാക്ക് ധാരാളം കഷ്ടതയും ശൂന്യവൽക്കരണവും അനുഭവിക്കേണ്ടതായി വന്നു. മൂന്ന് അടയാളങ്ങൾ അനുഷ്ഠിക്കാനുള്ള ദൈവകൽപ്പന വന്നു: വിവാഹം പാടില്ല-ശവസംസ്കാരത്തിൽ പങ്കെടുക്കുവാൻ പാടില്ല-ആഘോഷങ്ങളിൽ ചേരാൻ പാടില്ല.

ഭാര്യയെ പരിഗ്രഹിക്കരുത്(16:2) ഭാര്യയുടെ സ്നേഹം ജെറമിയ അനുഭവിക്കാൻ പാടില്ല, കാരണം, ഭാര്യയായ ഇസ്രായേൽ ദൈവസ്നേഹം തള്ളികളഞ്ഞു. അവർ ഒറ്റപ്പെടൽ അനുഭവിക്കണം; കാരണം, യഹോവ ഇസ്രായേലിൽ നിന്നും ഒറ്റപ്പെട്ടു. പുതിയനിയമകാലത്ത്, ബ്രഹ്മചര്യം ഒരു അടയാളമാണ്

വിലാപമുള്ള ദു:ഖഭവനത്തിൽ ചെല്ലരുത്(16:5) ജെറമിയ വിലപിക്കാൻ പോകരുത്; മരിച്ചവനോട് സഹതാപം കാണിക്കുകയും അരുത്; കാരണം യഹോവക്ക് ജനത്തിനോടുണ്ടായിരുന എല്ലാ വികാരങ്ങളും നഷ്ടപ്പെട്ടുപോയി. അവർ വിലാപം ഇല്ലാതെ മരിക്കും

നീ വിരുന്നു വീട്ടിൽ പോകരുത് (16:8) ജെറമിയ ഒരു വിരുന്നിലും പങ്കെടുക്കരുത്, കാരണം, വിരുന്ന് ഒരുക്കാൻ ഒരു വിശേഷവുമില്ല.

ഇങ്ങനെയുള്ള കഷ്ടതയാൽ ജെറമിയ കടുത്ത നിരാശയിലാണ്ട് വിലപിക്കുന്നത് സ്വാഭാവികം (20:7) ഒരു പ്രവാചകനാകുന്നത് അത്ര നിസ്സാരമായ കാര്യമല്ല.

ജെറമിയ പ്രവാചകൻ അനുഭവിച്ചതു പോലെയുള്ള കഷ്ടതയുടെയും ശൂന്യവൽക്കരണത്തിന്റേയും പ്രവാചകധർമ്മം സ്വജീവിതത്തിൽ കൈക്കൊള്ളണമെന്നാണ് ഇക്കാലത്തെ സഭാ ഇടയരോട് ആഹ്വാനം ചെയ്യുന്നത്. Evangelii Gaudium (n:49)-ൽ പരിശുദ്ധപിതാവ് പോപ്പ് ഫ്രാൻസിസ് പറയുന്ന വാക്കുകൾ ഇവിടെ വളരെ അർത്ഥവത്താണ്:-

“വെളിയിൽ തെരുവുകളിലായതിനാൽ, മുറിവേറ്റതും, ഉപദ്രവിക്കപ്പെട്ടതും, വൃത്തിഹീനവുമായ ഒരു സഭയേയാണ്, സുരക്ഷിതയിൽ കടിച്ചു തൂങ്ങി, സുഭിക്ഷമായി ഒതുങ്ങിക്കൂടിക്കഴിയുന്ന പിത്തംപിടിച്ച ഒരു സഭയേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത്. എല്ലാത്തിന്റേയും കേന്ദ്രസ്ഥാനം കാംക്ഷിച്ച്, അവസാനം നടപടിക്രമങ്ങളുടേയും അമിതാഭിലാഷങ്ങളുടേയും വലയിൽ ചെന്ന് പതിക്കുന്ന ഒരു സഭ എനിക്കു വേണ്ടാ. എന്തെങ്കിലും ഒന്ന് നമ്മെ അലോസരപ്പെടുത്തുകയും മന:സാക്ഷികളെ പിടിച്ച് കുലുക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, യേശുക്രിസ്തുവുമായുള്ള കൂട്ടായ്മയിൽ നിന്നുള്ള ശക്തിയും, വെളിച്ചവും, ആശ്വാസവും ലഭിക്കാതെ ജീവിക്കുന്ന നമ്മുടെ സഹോദരന്മാരും, സഹോദരിമാരുമായവരെ പറ്റിയുള്ള ചിന്തയായിരിക്കണം അത്-ഒരു വിശ്വാസസമൂഹത്തിന്റെ പിന്തുണയില്ലാതെ, ജീവിതത്തിന് ഒരർത്ഥവും ലക്ഷ്യവുമില്ലാതെ ജീവിക്കുന്ന അനേകരെപറ്റിയുള്ള ചിന്ത.

പുറത്തേക്കിറങ്ങുമ്പോൾ വഴിതെറ്റി പോകുമെന്നുള്ള പേടി എനിക്കില്ല. മറിച്ച്, കതകുകൾ കൊട്ടിയടച്ച് ഒരു പൊള്ളയായ സുരക്ഷിതത്ത്വത്തിൽ കഴിയുമ്പോഴും, നിയമങ്ങൾ പ്രയോഗിച്ച് കർക്കശരായ വിധികർത്താക്കളായി കഴിയുമ്പോഴും, സുഖമായി ഒതുങ്ങിക്കൂടുക വഴി പിടിക്കപ്പെടുന്ന ദു:സ്വഭാവത്തിൽ കഴിയുമ്പോഴുമാണ്, എനിക്ക് പേടിയുണ്ടാകുന്നത്. ഈ പേടി അതിജീവിച്ച് ഞാൻ പ്രത്യാശയുള്ളവനായിത്തീരുന്നത് പുറത്തിറങ്ങി പ്രവർത്തിക്കുമ്പോഴാണ്. നാം അകത്തിരിക്കുമ്പോൾ, പട്ടിണിപ്പാവങ്ങൾ പടിവാതിൽക്കൽ കിടക്കുന്നു. അപ്പോൾ, ഒട്ടും പറഞ്ഞു മടുക്കാതെ, യേശു നമ്മോട് പറയും: “അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ (മാർക്കോസ് 6:37)." കർദ്ദിനാൾ തന്റെ പ്രസംഗം ഉപസംഹരിച്ചു

More Archives >>

Page 1 of 9