Meditation. - November 2024
ഏകാന്തതയുടെ മാഹാത്മ്യം
സ്വന്തം ലേഖകന്‍ 02-11-2023 - Thursday
"ഏകാകിനിയായ ഒരുയാഥാര്‍ത്ഥവിധവയാകട്ടെ, ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് അപേക്ഷകളിലും പ്രാര്‍ത്ഥനകളിലും ദിനരാത്രങ്ങള്‍ ചെലവഴിക്കുന്നു. എന്നാല്‍, സുഖാനുഭവങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ മരിച്ചുകഴിഞ്ഞിരിക്കുന്നു" (1 തിമോത്തേയോസ് 5:5).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 2
നമ്മുടെ ഇക്കാലത്ത്, ഏകാന്തത പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഏകാന്തത ഏറ്റവും നന്നായി ഉപയോഗിക്കാവുന്നത് സേവനത്തിലൂടെയാണ്; അതായത്, ഡീക്കന്‍ ശുശ്രൂഷ. പല പ്രകാരത്തിലുള്ള ഡീക്കന്‍ ശുശ്രൂഷയുണ്ട്. ആദ്യത്തേത്, സഭക്ക് ഏറ്റവും പ്രധാനപ്പെട്ടതായ പ്രാര്‍ത്ഥനാശുശ്രൂഷയാണ്. അപ്പസ്‌തോല പ്രവര്‍ത്തന പുസ്തകത്തിലും ലേഖനങ്ങളിലും സഭാ പിതാക്കന്മാര്‍ ഏകാന്തരേയും വിധവകളേയും വിഭാര്യരേയും പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി വിളിച്ചുവരുത്തിയിരുന്നു എന്ന് നാം വായിക്കുന്നു.
അവര്‍ കുടുംബചുമതലകള്‍ ഇല്ലാത്തവരും, കൂടുതലായി ദൈവകാര്യങ്ങളില്‍ മുഴുകാന്‍ കഴിയുന്നവരുമായിരുന്നതിനാല്‍ ഇത് ന്യായമായും സാധ്യമായിരുന്നു. ഏകാന്ത ജീവിതം സഭയുടെ ഒരു പ്രത്യേക ദൈവവിചാരമായി ബന്ധപ്പെട്ടിരുന്നു. ഒരു വ്യക്തിയുടെ ആത്മാവും ഹൃദയവും ദൈവചിന്തകള്‍ കൊണ്ട് നിറക്കുന്നത്, ദിവ്യരഹസ്യങ്ങളെപ്പറ്റി ആഴത്തില്‍ ചിന്തിക്കുന്നതിന് അത്യാവശ്യമാണ്. ഈ പ്രത്യേക ലക്ഷ്യത്തിനായി, ഏകാന്തത മനഃപൂര്‍വ്വം സൃഷ്ടിക്കുന്ന ആളുകളെപ്പറ്റി നമുക്ക് അറിവുള്ളതാണല്ലോ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.