Meditation. - November 2024

ദൈവ തിരുമുന്‍പില്‍ സ്വയം വിട്ടുകൊടുക്കുക

സ്വന്തം ലേഖകന്‍ 06-11-2022 - Sunday

"പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്" (ഹെബ്രായര്‍ 1:1).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 6

മനുഷ്യനെ കണ്ടുമുട്ടി അവനുമായി സംസാരിക്കുവാന്‍ ദൈവം താത്പര്യപ്പെട്ടു. ദൈവത്തിന്റെ രക്ഷയുടെ സംഭാഷണം മനുഷ്യന്‍ കേള്‍ക്കുകയും മറുപടി പറയുകയും ചെയ്യേണ്ടിയിരിക്കുന്നു. അവിടുത്തെ വാക്കുകള്‍ക്ക്ചുരുങ്ങിയ മറുപടിയല്ല ദൈവം മനുഷ്യനില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അവിടുന്ന് മനുഷ്യനോടു കാണിക്കുന്ന സ്‌നേഹം അവനെ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ്. അതിനാല്‍ ദൈവത്തോടുള്ള മനുഷ്യന്റെ മറുപടി സ്വയം സമര്‍പ്പണം തന്നെയാകണം. ദൈവവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുക എന്നതിന്റെ അര്‍ത്ഥം, യേശുവിനാലും അവനെ അയച്ചവന്റെ സ്‌നേഹത്താലും പൂര്‍ണ്ണനാകാന്‍ ആഗ്രഹിച്ചു കൊണ്ട് സ്വയം വിട്ടുകൊടുക്കുക എന്നാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 15.10.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »