Purgatory to Heaven. - November 2024
ആത്മാക്കള്‍ക്ക് മോചനം നല്‍കുന്ന ദിവ്യകാരുണ്യം
സ്വന്തം ലേഖകന്‍ 12-12-2023 - Tuesday
“നമ്മെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്ത വനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍” (വെളിപാട് 1:6).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 12
“ശുദ്ധീകരണസ്ഥലത്തു നിന്ന്‍ മോചിക്കപ്പെട്ട ഒരു കൂട്ടം ആത്മാക്കള്‍ കൊര്‍ട്ടോണയിലെ മാര്‍ഗരറ്റിനെ സന്ദര്‍ശിച്ചു. ഒരാള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അധികം ആഹ്ലാദത്തിലായിരിന്നു അവര്‍. തങ്ങള്‍ എങ്ങിനെയാണ് ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിതരായതെന്ന് അവര്‍ അവള്‍ക്ക് കാണിച്ചു കൊടുത്തു. അവളെ അഭിവാദ്യം ചെയ്തു കൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് ദൈവത്തിന്റെ മടിത്തട്ടിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു”.
“അതിനു ശേഷവും, മറ്റ് പല ദുഖാര്‍ത്തരായ ആത്മാക്കളും അവളെ സന്ദര്‍ശിക്കുകയും തങ്ങളുടെ മേലും കരുണകാണിക്കണമെന്ന് അവളോട് അപേക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. മാര്‍ഗരറ്റ് തന്റെ പ്രാര്‍ത്ഥനകള്‍ വര്‍ദ്ധിപ്പിച്ചു ദിവ്യകാരുണ്യം സ്വീകരിച്ചു. ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിയെ വാഴ്ത്തി കൊണ്ട് ആ ദിവസം തന്നെ അനേകം ആത്മാക്കള്‍ സ്വതന്ത്രമാക്കപ്പെട്ടു”.
(1924-ല്‍ പയസ് യൂണിയന്‍ ഓഫ് സെന്റ് ജോസഫിന്റെ സ്ഥാപകനായ വിശുദ്ധ ലൂയീസ് ഗ്വാനെല്ല).
എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിചിന്തനം:
നമ്മില്‍ നിന്ന്‍ വേര്‍പ്പിരിഞ്ഞ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് ശുദ്ധീകരണസ്ഥലത്തു നിന്ന്‍ മോചനം ലഭിക്കുവാന്‍ ദിവ്യകാരുണ്യ നാഥന്റെ മുന്നില്‍ സമയമെടുത്ത് പ്രാര്‍ത്ഥിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക