News

പരിശുദ്ധ കന്യകാമറിയത്തിൽ നിന്നും പ്രചോദനം സ്വീകരിച്ച ഒരു അമ്മയുടെ കഥ : ISIS തീവ്രവാദികൾ കൊല ചെയ്ത ജയിംസ് ഫോളി യുടെ മാതാവിന്റെ അഭിമുഖത്തിന് ജറുസലേം അത്യുന്നത ബഹുമതി

ജേക്കബ്‌ സാമുവേൽ 22-10-2015 - Thursday

2014-ൽ ISIS തീവ്രവാദികൾ കഴുത്തറത്തു കൊന്ന അമേരിക്കൻ പത്രപ്രവർത്തകൻ ജയിംസ് ഫോളിയുടെ മാതാവ്, ഡയാനാ ഫോളിയുമായി നടത്തിയ അഭിമുഖം തിങ്കളാഴ്ച രാത്രി നടന്ന ജറുസലേം അവാർഡ് മേളയിൽ പ്രഥമ സ്ഥാനത്തിന് അർഹമായി.

ഒരു സ്വതന്ത്ര പത്രപ്രവർത്തകനായ തന്റെ മകൻ സിറിയയിൽ വച്ച് പിടിക്കപ്പെടുകയും, പിന്നീട് കൊല ചെയ്യപ്പെടാൻ പോകുന്നുവെന്നും അറിയുമ്പോഴുണ്ടാകുന്ന തേങ്ങലുകളുടെ ഓർമ്മകളാണ്‌ ഡയാനാ വെളിപെടുത്തുന്നത്. ഭയാനകമായ ആ സത്യം എങ്ങനെയാണ്‌ ചെവിക്കൊള്ളുന്നെതെന്നും, ആ പരസ്യവും ക്രൂരവുമായ കൊലപാതകം സഹിച്ചു ജീവിക്കുവാനുള്ള വഴികൾ തേടേണ്ടി വരുന്നതും ഇതിൽ ഹൃദയസ്പർശിയായി വിവരിച്ചിരിക്കുന്നു.

അവരുടെ ശക്തമായ കത്തോലിക്കാവിശ്വാസത്തിന്റെ തീപ്പൊരികൾ അഭിമുഖത്തിലുടനീളം പലപ്പോഴും ജ്വലിക്കുന്നുണ്ട്. പിടിക്കപ്പെട്ട ശേഷം, മകൻ ജിമ്മുമായി ഒരിക്കൽ പോലും സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും, പ്രാർത്ഥനയിൽ അവൻ തന്നോട് ചേർന്നിരിക്കുകയാണെന്ന് അറിയാമായിരുന്നു എന്നാണ്‌ അവർ പറഞ്ഞത്.

മറിയത്തെ വളരെ കൂടുതൽ അടുത്തറിയാൻ ഈ അനുഭവം തന്നെ പഠിപ്പിച്ചു എന്നാണ്‌ അവർ വിശദീകരിച്ചത്. “ലോകരക്ഷക്കായി തന്റെ മകന്‌ മരിക്കേണ്ടതായിട്ടുണ്ട് എന്ന് മറിയത്തിന്‌ അറിയാമായിരുന്നു. ഇത് കൃത്യമായി ഏത് അവസരത്തിലാണ്‌ മനസ്സിലായതെന്ന് ദൈവത്തിന്‌ മാത്രമേ അറിയാവൂ. പക്ഷെ ഒരു കാര്യം അവർക്കറിയാമായിരുന്നു, വിശ്വാസം മുറുകെ പിടിക്കാൻ അവൾ വിളിക്കപ്പെട്ടവളായിരുന്നു എന്ന്.

ഒരമ്മ എന്ന നിലക്ക് അതിനാണ്‌ ഞാൻ വിളിക്കപ്പെട്ടിരിക്കുന്നതും. കുറ്റബോധമില്ലാത്ത മകന്റെ കൊലയാളിയോട് എന്ത്കൊണ്ടാണ്‌ ക്ഷമിക്കാൻ കഴിഞ്ഞതെന്നും ഡയാന പറയുന്നുണ്ട്.

തനതായതും കാര്യമായി പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതുമായ ക്രിസ്തീയ പ്രക്ഷേപണങ്ങളെ പ്രോൽസാഹിപ്പിക്കാനായി സ്ഥാപിതമായിട്ടുള്ളതാണ്‌ യെരുശലേം അവാർഡുകൾ. ഇപ്പോൾ അത് ഇരുപതാം വർഷത്തിലാണ്‌. “Things Unseen” പോലെയുള്ള ഇന്റർനെറ്റ് പ്രക്ഷേപകർ, ദേശീയവും തദ്ദേശീയവുമായ യു.കെ പ്രക്ഷേപകർ എന്നിവർക്ക് ഇതിൽ മൽസരിക്കാവുന്നതാണ്‌. The Good Friday Digital വിഭാഗത്തിലാണ്‌ ‘ഒരമ്മയുടെ കഥ’ പുരസ്കാരം നേടിയത്.

Things Unseen ലെ മറ്റൊരു മൽസരാർത്ഥി ‘ഒരാശ്വാസവും വിഷാദവും’ എന്നതായിരുന്നു; Digital Audio വിഭാഗത്തിലാണ്‌ അത് സമ്മാനം നേടിയത്. 'Loose Canon‘ ന്റെ ഗൈൽസ് ഫ്രൈയ്സർ, Christian Medical Fellowship-ൽ നിന്നുള്ള മനശാസ്ത്രപരിചാരിക മേരി ലൂവിസ്, റിച്ചാർഡ് ഡേ എന്നിവരൊപ്പമാണ്‌ മാർക്ക് ഡൗഡ് പ്രവർത്തിച്ചത്. വിഷാദരോഗത്താൽ കഷ്ടപ്പെടുന്ന ക്രിസ്ത്യാനികളുടെ അനുഭവത്തെപ്പറ്റിയും, അവർക്ക് ഇടവക സമൂഹത്തിൽ നിന്നും എന്ത് സഹായമാണ്‌ ലഭിച്ചത്, അല്ലെങ്കിൽ ലഭിക്കാതിരുന്നത് എന്നതാണ്‌ അവർ അന്വേഷിച്ചത്. "പ്രസക്തവും, അത്ഭുതകരവും, ധീരവും" എന്നാണ്‌ വിധികർത്താക്കൾ ഈ പ്രക്ഷേപണത്തെ വിശേഷിപ്പിച്ചത്.

വിശ്വാസസമൂഹത്തിനും, ഈ ഭൗതികലോകത്തിനും അപ്പുറം ഒരു ജീവിതമുണ്ടെന്ന് വിശ്വസിക്കുന്നവർക്കുമായുള്ള പതിവ് പ്രക്ഷേപണ പരിപാടിയാണ്‌ ‘Things Unseen’.

BBC-ക്കും മറ്റുള്ളവർക്കും, സ്കൂളുകൾക്കായുള്ള സ്വന്തം വിദ്യാഭ്യാസ വീഡിയോകലും ടെലിവിഷൻ റേഡിയോ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്ന ബഹുവിധ അവാർഡ് ജേതാക്കളായ സ്വതന്ത്രകമ്പനിയായ CTVC-യാണ്‌ ഈ പ്രക്ഷേപണവും നിർമ്മിക്കുന്നത്. മതം, സന്മാർഗ്ഗം, സാമൂഹ്യപ്രശ്നങ്ങൾ, ചരിത്രം, വിദ്യാഭ്യാസം എന്നിവയിലാണ്‌ CTVC വൈദഗ്ദ്യം നേടിക്കൊണ്ടിരിക്കുന്നത്.


Related Articles »