Meditation. - November 2024

സത്യത്തിനു വേണ്ടിയുള്ള ക്രിസ്തുവിന്റെ രാജകീയ വാഴ്ച

സ്വന്തം ലേഖകന്‍ 23-11-2023 - Thursday

"പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - സത്യത്തിനു സാക്ഷ്യം നല്‍കാന്‍. സത്യത്തില്‍നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു" (യോഹന്നാന്‍ 18:37).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 23

അധികാരത്തിന്റെ സകല സ്ഥാനചിഹ്നങ്ങളും സര്‍വ്വശക്തിയും വിജയാര്‍ഭാടഭാവവും ഉപേക്ഷിച്ച്, സത്യത്തിന്റേയും സ്‌നേഹത്തിന്റെയും പൂര്‍ണ്ണസമര്‍പ്പണത്തിന്റേയും ശക്തികൊണ്ട് ഭരണം നടത്തുവാനാഗ്രഹിച്ച യേശുവിനെയാണ് നമ്മുക്ക് ഇവിടെ കാണാന്‍ സാധിക്കുന്നത്. എത്രയോ രാജ്യങ്ങളില്‍ അടിച്ചമര്‍ത്തലും ഹിംസയും മൂലം മനുഷ്യനെ ഉപദ്രവിക്കുന്ന അധികാരവ്യവസ്ഥിതി നിലനില്‍ക്കുന്നു. അവിടെയുള്ള ജനങ്ങള്‍ ക്രിസ്തുവിനെയാണ് കാംക്ഷിക്കേണ്ടത്.

മനുഷ്യന്റെ ആന്തരികമൂല്യങ്ങള്‍ പോലും മാറ്റിയെടുക്കുവാന്‍ ശ്രമിക്കുന്ന അധികാരവിഭാഗങ്ങളുണ്ട്; മനുഷ്യന്റെ വിശ്വാസ രീതികള്‍ കണക്കിലെടുക്കാതെ, അവനെ ചില തത്ത്വശാസ്ത്രങ്ങള്‍ക്ക് കീഴ്‌പ്പെടുത്തുവാന്‍ ശ്രമിക്കുന്ന അധികാരസ്ഥാനങ്ങളുണ്ട്. ഇപ്രകാരമുള്ള സമ്പ്രദായങ്ങളിലേക്ക് മനുഷ്യനെ വലിച്ചിഴച്ചുകൊണ്ടുപോകുവാന്‍ വിസമ്മതിക്കുന്ന യേശുക്രിസ്തു, ലോകത്തിനും സ്വര്‍ഗ്ഗത്തിനും ഇടയില്‍ തന്റെ രാജകീയ ദൌത്യം അതിവിശിഷ്ട്ടമായി നടത്തുന്നു.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »