Meditation. - December 2024

കര്‍ത്താവിന്റെ ആഗമനത്തിന്റെ ആവശ്യകത

സ്വന്തം ലേഖകന്‍ 02-12-2023 - Saturday

"എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്" (1 തിമോത്തേയോസ് 2:4).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 02

ഇക്കാരണത്താല്‍ ദൈവത്തിന്റെ വരവും അതിനായുള്ള മനുഷ്യന്റെ പ്രതീക്ഷയും സ്വയം കാഴ്ചവയ്ക്കലും ആവശ്യമാണ്. നിഷ്‌കളങ്കത കൊണ്ട് സൃഷ്ടാവുമായുള്ള വിശേഷ സൗഹൃദമുണ്ടായിരുന്ന ആദിമ മനുഷ്യന്‍ ഈ കാത്തിരിപ്പ് നശിപ്പിച്ചുയെന്ന് നമ്മുക്ക് അറിവുള്ളതാണല്ലോ. അങ്ങനെ ദൈവവും മനുഷ്യനും തമ്മിലുണ്ടായിരുന്ന ആദ്യ ഉടമ്പടി മുറിഞ്ഞുപോയി. പക്ഷേ മനുഷ്യനെ രക്ഷിക്കാനുള്ള ദൈവേഷ്ടം നിലച്ചുപോയില്ല. "എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്". വി. പൗലോസിന്റെ ഈ വാക്കുകള്‍ പ്രകടമാക്കുന്നത് ഈ യാഥാര്‍ത്ഥ്യമാണ്. അവിടുത്തെ വരവിനായി ഏറെ പ്രതീക്ഷയോടെ കാഴ്ചകളോടെ നമ്മുക്കും കാത്തിരിക്കാം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 13.12.78)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »