Meditation. - December 2024

വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പ് ആത്മശോധന നടത്തുക

സ്വന്തം ലേഖകന്‍ 04-12-2023 - Monday

"അതിനാല്‍, ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ" (1 കോറിന്തോസ് 11.28).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 4

''ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്ന് പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ പാപം ചെയ്യുന്നു. അതിനാല്‍ ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്ന് പാനം ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്ഷാവിധിയാണ് ഭക്ഷിക്കുകയും പാനം ചെയ്യുന്നതും". വി. പൗലോസ് പുറപ്പെടുവിച്ച മുന്നറിയിപ്പ് വിശ്വാസികളുടെ മാത്രമല്ല, മറ്റനേകം ക്രിസ്ത്യാനികളുടെ ചിന്തക്കും വേണ്ടിയുള്ളതായിരുന്നു.

ആയതിനാല്‍, ബലിമേശയെ സമീപിക്കുന്നതിനു മുമ്പായി, ദിവ്യകാരുണ്യ സ്വീകരണത്തിന് യോഗ്യമായ മാനസികാവസ്ഥയാണോ തനിക്കുള്ളതെന്ന് ആത്മപരിശോധന നടത്താന്‍ ഓരോ ക്രൈസ്തവനും ബാധ്യസ്ഥനാണ്. തീര്‍ച്ചയായും ഒരര്‍ത്ഥത്തില്‍, ക്രിസ്തുവിന്റെ ശരീരം പോഷണമായി സ്വീകരിക്കുവാന്‍ ഒരുവനും യോഗ്യനല്ല; അതുകൊണ്ടാണ് ക്രിസ്തുവിനെ തങ്ങളിലേക്ക് സ്വീകരിക്കുവാന്‍ കുമ്പസാരിക്കണമെന്ന്‍ പറയുന്നത്.

ഇപ്രകാരമുള്ള വിപരീത മനോഭാവം ഒട്ടുംതന്നെ ഇല്ല എന്ന് വിശ്വാസികള്‍ക്ക് ഉറപ്പ് കൊടുക്കുവാനാണ്, കുര്‍ബ്ബാനാഘോഷത്തിന്റെ ആരംഭത്തിലുള്ള അനുതാപ ഒരുക്കം പ്രാര്‍ത്ഥനാപുസ്തകക്രമത്തില്‍ നല്‍കിയിരിക്കുന്നത്. ഇതിലൂടെ, തങ്ങള്‍ പാപികളാണെന്നും ആയതിനാല്‍ ദൈവം നല്‍കുന്ന ക്ഷമയ്ക്കായി അവര്‍ യാചിക്കുന്നു. അവര്‍ നിരന്തരം ദൈവക്കൂട്ടായ്മയിലാണ് ജീവിക്കുന്നതെങ്കിലും അവര്‍ക്ക് കുറ്റങ്ങളും കുറവുകളുമുണ്ടെന്നും, ആയതിനാല്‍ ദൈവകാരുണ്യം ആവശ്യമാണെന്നും അവര്‍ ബോധവാന്മാരായിത്തീരുന്നു. അങ്ങനെ കുര്‍ബ്ബാനയില്‍ അങ്ങേയറ്റം വിശുദ്ധിയോടെ തങ്ങളെത്തന്നെ കാഴ്ചവയ്ക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 4.5.83)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »