സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വിശുദ്ധ എസ്തപ്പാനോസ്. വിശ്വാസികളുടെ പ്രത്യേക ആദരത്തിനു പാത്രമായിട്ടുള്ള വിശുദ്ധ എസ്തപ്പാനോസ് ക്രിസ്തുവിന്റെ മരണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം കല്ലെറിഞ്ഞു കൊല്ലപ്പെടുകയാണ് ഉണ്ടായത്. അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലെ സൂചനകള്‍ പ്രകാരം വിശുദ്ധനെ പിടികൂടിയതും അദ്ദേഹത്തിനെതിരായ ആരോപണമുന്നയിക്കലും ക്രിസ്തുവിന്റെ വിചാരണയോട് സമാനമായിരുന്നെന്ന കാര്യം എടുത്ത് കാണിക്കുന്നു. നഗര മതിലിനു പുറത്തു വച്ച് വിശുദ്ധനെ കല്ലെറിയുകയും, തന്റെ ഗുരുവിനേപോലെ തന്റെ ശത്രുക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് വിശുദ്ധന്‍ മരണം വരിച്ചു.
അപ്പസ്തോലന്‍മാരെ സഹായിക്കുവാനും, അവരുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുവാനും വേണ്ടി മുന്നിട്ടിറങ്ങിയ ഏഴ് പേരില്‍ ഒരാളാണ് വിശുദ്ധ എസ്തപ്പാനോസ്. അദ്ദേഹം വിശ്വാസത്താലും, പരിശുദ്ധാത്മാവിനാലും നിറഞ്ഞ പുണ്യാത്മാവായിരുന്നു. മഹത്വവും ശക്തിയും നിറഞ്ഞവന്‍. അപ്പസ്തോലിക തീക്ഷണതയാലും, ദൈവീക വരങ്ങളാലും അനുഗ്രഹിക്കപ്പെട്ട ദൈവീക മനുഷ്യനായി വിശുദ്ധന്‍ വിളങ്ങുന്നു. ക്രിസ്തുവിന്റെ ആദ്യ സാക്ഷി എന്ന നിലയില്‍ അദ്ദേഹം തന്റെ ശത്രുക്കളെ ധൈര്യപൂര്‍വ്വം നേരിടുകയും ക്രിസ്തുവിന്റെ വാഗ്ദാനം (Mark 13.11) നിറവേറപ്പെടുകയും ചെയ്തു. “എസ്തപ്പാനോസുമായുള്ള തര്‍ക്കത്തില്‍ അദ്ദേഹത്തിന്റെ ബുദ്ധിയേയും, ജ്ഞാനത്തേയും, അദേഹത്തിന്റെ വാക്കുകളിലെ ആത്മാവിനെയും പ്രതിരോധിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.”
സ്വന്തം ജീവന്‍ തന്നെ ത്യജിക്കുവാന്‍ തയ്യാറാകും വിധം, ക്രിസ്തുവിനെപ്പോലെ തന്നെ തന്റെ കൊലയാളികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ക്രിസ്തുവിനെ അനുകരിച്ചവന്‍, എന്നാണ് ആദ്യ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിനെക്കുറിച്ച് ആരാധന ക്രമത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസം വിശുദ്ധന്റെ നാമഹേതു തിരുനാളായി അംഗീകരിച്ചതിലൂടെ തിരുസഭ ഈ ശിക്ഷ്യനും ഗുരുവും തമ്മിലുള്ള സാദൃശ്യത്തെ എടുത്ത് കാണിക്കുകയും വീണ്ടെടുപ്പിന്റെ മിശിഖായായി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
ഇതര വിശുദ്ധര്‍
1. വെല്‍ഷു വിശുദ്ധനായ അമേത്ലു
2. മാര്‍ക്കു ഗെയിറ്റ് മഠത്തിലെ ക്രിസ്തീനാ
3. ഡയനീഷ്യസു പാപ്പാ
4. റോമന്‍ സെനറ്റുകളുടെ മകനായ മാരിനൂസ്
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക