Purgatory to Heaven. - December 2024
ശുദ്ധീകരണസ്ഥലത്തെ സംഗീതം
സ്വന്തം ലേഖകന്‍ 29-12-2022 - Thursday
“എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്, ആദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കി കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും” (2 തിമോത്തി 4:8).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 29
“രക്ഷിക്കപ്പെട്ടു! ആ വാക്കില്‍ എന്താനന്ദമാണോ അടങ്ങിയിരിക്കുന്നത്- അതാണ് ശുദ്ധീകരണസ്ഥലത്തെ സംഗീതം; നിത്യരക്ഷയുടെ ഉറപ്പ് ലഭിച്ച സംഗീതം. ഈ ഉറപ്പ് ലഭിച്ച ആത്മാക്കൾ സഹനങ്ങളുടെ വെള്ളത്തിലൂടെ നീന്തി മറുകരപറ്റി കഴിഞ്ഞു. വലിയ കാറ്റിനും തിരമാലക്കും ശേഷം, സുരക്ഷിതമായി ഒരു തീരത്തണയുമ്പോള്‍ ലഭിക്കുന്ന വലിയ ശാന്തതയെക്കുറിച്ച് ഇപ്പോള്‍ ആത്മാവിനറിയാം.”
(മെത്രാപ്പോലീത്ത ജീന്‍ ആര്‍തര്‍ കൊല്ലെര്‍, ഫ്രഞ്ച് ഗ്രന്ഥരചയിതാവ്)
വിചിന്തനം:
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ഒരിക്കലും പാപം ചെയ്യുവാന്‍ കഴിയുകയില്ല. അവര്‍ക്ക് ദൈവത്തെ നിഷേധിക്കുവാന്‍ കഴിയുകയില്ല. അവർ നിത്യരക്ഷയുടെ ഉറപ്പ് ലഭിച്ചവരാണ്. എങ്കിലും നമ്മുടെ പ്രാർത്ഥനകൾ അവർക്ക് എപ്പോഴും ആവശ്യമാണ് എന്ന കാര്യം മറക്കാതിരിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക