News - 2025

നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബൈബിള്‍ വായിച്ചു പ്രത്യേക പ്രാർത്ഥനകൾ നടത്തും

സ്വന്തം ലേഖകന്‍ 30-12-2016 - Friday

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ക്രൈസ്തവ നേതാക്കന്‍മാരുടെ നേതൃത്വത്തില്‍ ബൈബിള്‍ വായിച്ചു പ്രത്യേക പ്രാർത്ഥനകൾ നടത്തും. ജനുവരി മാസം നടക്കുന്ന ചടങ്ങില്‍ ക്രൈസ്തവ നേതൃത്വം പങ്കെടുക്കുമെന്നും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തുമെന്ന കാര്യം 'പ്രസിഡന്‍ഷ്യല്‍ ഉദ്ഘാടന കമ്മിറ്റി'യാണ് മാധ്യമങ്ങളെ അറിയിച്ചത്. 2017 ജനുവരി 20-നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പായ കര്‍ദ്ദിനാള്‍ തിമോത്തി മൈക്കിള്‍ ഡോളന്‍, ഗ്രേറ്റ് ഫെയ്ത്ത് മിഷന്റെ ചുമതല വഹിക്കുന്ന ബിഷപ്പ് വെയ്ന്‍ ടി. ജാക്ക്‌സണ്‍, നാഷണല്‍ ഹിസ്പിയന്‍ ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പിന്റെ ചെയര്‍മാനായ റവ:സാമുവേല്‍ റോഡ്രിഗസ്, ന്യൂ ഡസ്റ്റിനി ക്രിസ്ത്യന്‍ സെന്ററിലെ പാസ്റ്റര്‍ പൗളാ വൈറ്റ്, ബില്ലി ഗ്രഹാംസ് ഇവാഞ്ചലിക്കല്‍ അസോസിയേഷനിലെ റവ:ഫ്രാന്‍ങ്കഌന്‍ ഗ്രഹാം, യഹൂദ റബ്ബി മാര്‍ട്ടിന്‍ ഹെയ്ര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

പ്രസിഡന്‍ഷ്യല്‍ ഉദ്ഘാടന കമ്മിറ്റിയുടെ ചെയര്‍മാന്‍ ടോം ബറാക്കാണ് ചടങ്ങിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചിട്ടുള്ള ക്രൈസ്തവ, യഹൂദ മതനേതാക്കളുടെ പേരുകള്‍ മാധ്യമങ്ങളെ അറിയിച്ചത്. "ജനുവരി 20-ാം തീയതി നടക്കുന്ന ചടങ്ങില്‍ പ്രത്യേകം ക്ഷണം സ്വീകരിച്ച് എത്തുന്ന മതനേതാക്കള്‍ ബൈബിള്‍ വാക്യങ്ങള്‍ വായിക്കുകയും പുതിയ പ്രസിഡന്റിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യും. തങ്ങളുടെ പ്രത്യേക ആശംസകളും ഈ അവസരത്തില്‍ തന്നെ അവര്‍ കൈമാറും". ടോം ബറാക്ക് പറഞ്ഞു.

ജനുവരി 21-ാം തീയതി വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്നും ടോം ബറാക്ക് കൂട്ടിച്ചേര്‍ത്തു. എല്ലാ മതവിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥന ചടങ്ങായിരിക്കും നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുക.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »