Purgatory to Heaven. - December 2024
നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞു പോയവരെ മറക്കരുത്...!
സ്വന്തം ലേഖകന്‍ 30-12-2023 - Saturday
“ഇതാ, ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയുന്നു: നാമെല്ലാവരും നിദ്രപ്രാപിക്കുകയില്ല. അവസാനകാഹളം മുഴങ്ങുമ്പോള്‍, കണ്ണിമയ്ക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍, കാഹളം മുഴങ്ങുകയും മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും” (1 കൊറിന്തോസ് 15:51-52).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 30
പാവപ്പെട്ട ആത്മാക്കളുടെ വീണ്ടെടുപ്പ് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന്‍ തെരേസ ന്യൂമാന്‍ തന്റെ സഹോദരനായ ഫെർഡിനാന്റിനെഴുതിയ മരണ പത്രികയില്‍ പറഞ്ഞിരിക്കുന്നു: “നമ്മളില്‍ നിന്നും മരണം വഴി വേര്‍പിരിഞ്ഞവരെ മറക്കരുത്, അവര്‍ക്ക് വേണ്ടി എല്ലാദിവസവും പ്രാര്‍ത്ഥിക്കണം, പ്രാര്‍ത്ഥിക്കുക മാത്രമല്ല നീ നേരിടുന്ന എല്ലാ ക്ലേശങ്ങളും അവര്‍ക്കായി സമര്‍പ്പിക്കുകയും വേണം. അവര്‍ ജീവിച്ചിരുന്ന കാലമത്രയും നമ്മള്‍ അവരെ സ്നേഹിക്കുകയും അവരെ സഹായിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു”.
“എന്നാല്‍ അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമുള്ള ഈ സമയത്ത് നമ്മള്‍ അവരെക്കുറിച്ച് ചിന്തിക്കുന്നില്ല. അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമുണ്ട്, അവര്‍ അതിനായി കാത്തിരിക്കുന്നു. അവര്‍ക്ക് സ്വയം സഹായിക്കുവാന്‍ കഴിയുകയില്ല. ജീവിച്ചിരുന്നപ്പോള്‍ അവര്‍ നമുക്കെത്ര അടുത്തായിരുന്നുവോ, അതിനേക്കാള്‍ കൂടുതലായി ഇപ്പോള്‍ അവര്‍ നമ്മുടെ സമീപത്ത് തന്നെയുണ്ട് അവര്‍.”
വിചിന്തനം:
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസവും കടന്നുപോകുവാന്‍ അനുവദിക്കരുത്. "മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍........" ഈ പ്രാര്‍ത്ഥന സുകൃതജപം പോലെ പലവട്ടം ആവര്‍ത്തിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക