Meditation. - December 2024
ദൈവം നമ്മുക്ക് നല്‍കിയ എല്ലാ ദാനങ്ങള്‍ക്കും നന്ദി പ്രകാശിപ്പിക്കുക
സ്വന്തം ലേഖകന്‍ 31-12-2023 - Sunday
"പരിശുദ്ധനായവന്‍ നിങ്ങളെ അഭിഷേകം ചെയ്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ" (1 യോഹന്നാന്‍ 2:20).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 31
ക്രിസ്തുമസിന്റെ അലങ്കാരപ്പൊലിമ ഇപ്പോഴും എങ്ങും നിറഞ്ഞുനില്‍ക്കുന്ന ഈ വര്‍ഷാവസാനം, യേശുക്രിസ്തുവുമായി ഒത്തുചേരാനുള്ള അവസരമാണ് നമ്മുക്ക് ലഭിച്ചിരിക്കുന്നത്. നമുക്ക് ഭാവിയിലേക്ക് ഉറ്റുനോക്കാം. പരിശുദ്ധാത്മാവ് നല്‍കുന്നത് ഒരാന്തരിക ശക്തിയാണെന്നും ആ ശക്തി ക്രിസ്തുവാണ് നല്‍കുന്നതെന്നും നമുക്കറിവുള്ളതാണല്ലോ. പ്രിയപ്പെട്ടവരെ, നമുക്ക് ക്രിസ്തുവിനെ പിന്‍തുടരാം. ഇന്ന് പാതിരാവേളയില്‍ ഒരുവര്‍ഷത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുന്നതിനെ വേര്‍തിരിക്കുന്ന കലണ്ടറിലെ അതിരുകളിലൂടെ നാം കടന്നുപോകുമ്പോള്‍, നാം അവനുമായി ചേരണം.
ദൈവത്തിന്റെ രക്ഷ ദര്‍ശിച്ചിട്ടുള്ള ഭൂമിയിലെ സകല രാജ്യങ്ങളും, സ്തുതി, സ്‌തോത്രങ്ങളുടെ കീര്‍ത്തനത്തില്‍ ഒത്തുചേരുന്നു. ദൈവം നമുക്ക് നല്‍കിയ സമയത്തിനു നാം കൃതജ്ഞത അര്‍പ്പിക്കണം. നമ്മുടെ കഴിഞ്ഞകാലത്തിനായി ദൈവത്തിന് നന്ദി അര്‍പ്പിക്കണം. ക്രിസ്തു നമ്മുക്ക് നല്‍കിയ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പുതിയ കാലത്തെ നേരിടാന്‍ നമുക്ക് പുറപ്പെടാം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 31.12.93)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.