"എതിര്‍ക്കുന്നവരെ അവന്‍ സൗമ്യതയോടെ തിരുത്തണം. സത്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണബോധ്യത്തിലേക്ക് മടങ്ങിവരാനുതകുന്ന അനുതാപം ദൈവം അവര്‍ക്കു നല്കിയെന്നുവരാം" (2 തിമോത്തേയോസ് 2:25).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 09
വസ്തുനിഷ്ഠമായി പറയുകയാണെങ്കില്‍ സത്യാന്വേഷണവും ദൈവാന്വേഷണവും ഒന്ന് തന്നെയാണ്. മനസാക്ഷിയുടെ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും തമ്മിലുള്ള ഉറ്റബന്ധം കാണിക്കുന്നതിന് ഇത്രമാത്രം മതിയാകും. ദൈവനിഷേധവും അതിനുവേണ്ടിയുള്ള ഭരണവ്യവസ്ഥയും, മനസാക്ഷി സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും നേരെ വിപരീതമാണെന്ന് തെളിയിക്കുന്നു. എന്നിരുന്നാലും, ദൈവവുമായുള്ള ബന്ധം അംഗീകരിക്കുന്നവര്‍, സത്യം അന്വേഷിച്ച്, ദൈവ രഹസ്യം കണ്ടെത്തി. അത് എളിമയോടെ സ്വീകരിക്കുന്ന അവിശ്വാസികളുടെ അവകാശവും അംഗീകരിക്കപ്പെടും.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.91)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.