News - 2025
അൽമായ൪ സഭയിലെ രണ്ടാംതരം അംഗങ്ങളല്ല, ക്രിസ്തു ശിഷ്യരാണ് : ഫ്രാന്‍സിസ് പാപ്പ
അഗസ്റ്റസ് സേവ്യർ 14-11-2015 - Saturday
അല്മായർ തിരുസഭയുടെ അധികാര ശ്രേണിയിൽ രണ്ടാം തരം അംഗങ്ങളല്ലയെന്നും എല്ലാ പരിതസ്ഥിതികളിലും, പ്രവർത്തനങ്ങളിലും മനുഷ്യബന്ധങ്ങളിലും, സുവിശേഷത്തിന്റെ ഉദ്ദാഹരണങ്ങളായി ജീവിക്കുന്ന ക്രിസ്തു ശിഷ്യരാണ് അൽമായരെന്നും ഫ്രാൻസിസ് മാർപാപ്പ. അല്മായരുടെ പ്രേക്ഷിതവേലയെ പറ്റി, രണ്ടാം വത്തിക്കാൻ കൗൺസിൽ പുറപ്പെടുവിച്ച ഡിക്രിയുടെ (Apostolicam Actuositatem) 50-ാം വാർഷികത്തിൽ, സാധാരണക്കാർക്ക് സഭയിലുള്ള സ്ഥാനത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് , പിതാവ്, 'അല്മായരുടെ പൊന്തിഫിക്കൽ കൗൺസിലിന്റെ' പ്രസിഡന്റ്, കർഡിനാൾ സ്റ്റാനിസ്ലോ വിൽക്കോയ്ക്ക് അയച്ച സന്ദേശത്തിലാണ് ഇപ്രകാരം പറഞ്ഞത്.
അല്മായർക്ക് തിരുസഭയിലുള്ള പ്രാധാന്യം, നിയോഗം, ദൗത്യം എന്നീ വിഷയങ്ങളിൽ, പരമപ്രധാനമായ കൽപ്പനകൾ പുറപ്പെടുവിച്ചത് അമ്പത് വർഷങ്ങൾക്കു മുമ്പ്, രണ്ടാം വത്തിക്കാൻ കൗൺസിലാണ്.രണ്ടാം വത്തിക്കാൻ കൗൺസിൽ, തീരുസഭയിൽ അല്മായർക്കുള്ള സ്ഥാനം നിർണ്ണയിക്കുക മാത്രമല്ല ചെയ്തത്; പ്രത്യുത, അൽമേയരുടെ ദൗത്യം ദൈവനിയോഗമാണെന്ന് വ്യക്തമാക്കുകയായിരുന്നു എന്ന് പിതാവ് ചൂണ്ടിക്കാട്ടി.സുവിശേഷപ്രഘോഷണം, ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി മാറ്റി വെച്ചിട്ടുള്ളതല്ല. ജ്ഞാനസ്നാനം സ്വീകരിച്ച വിശ്വാസികൾ എല്ലാവരും, ദൈവവചനപ്രഘോഷണത്തിന് ആന്തരീക തൃഷ്ണയുള്ളവരാണ്: അദ്ദേഹം പറഞ്ഞു." അല്മായരുമായി ബന്ധപ്പെട്ട, വത്തിക്കാൻ കൗൺസിലിന്റെ കൽപ്പനകൾ, അല്മായ സമൂഹങ്ങളുടെ വളർച്ചയ്ക്ക് കാരണമായി; പക്ഷേ, ആത്മീയതലത്തിൽ അതിന്റെ പ്രവർത്തനക്ഷമത ഉറപ്പിക്കുക എന്നത്, സഭാപാലകർക്കും അൽമായർക്കും ഒരു വെല്ലുവിളിയായി ഇന്നും തുടരുകയാണ്. കാരണം, കൃതജ്ഞതാപൂർവ്വം, ഉത്തരവാദിത്തത്തോടെ സ്വീകരിക്കേണ്ട വിലമതിക്കാനാവാത്ത ഒരു ദൈവാനുഗ്രഹമാണ് അൽമായരുടെ പ്രേഷിതവൃത്തി!"
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഉപബോധങ്ങൾ തിരുസഭയിൽ പ്രാവർത്തികമാക്കാൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അതിയായി ആഗ്രഹിച്ചിരുന്നു. അതേ ആഗ്രഹത്തോടെ, അല്മായർ, കൗൺസിലിന്റെ തീരുമാനങ്ങൾ പൂർത്തീകരിക്കാനായി , യേശുവിനേ ലോകമെങ്ങും എത്തിക്കാൻ പരിശ്രമിക്കണമെന്ന് പിതാവ് ആഹ്വാനം ചെയ്തു.
പിന്നീട് മാർപാപ്പ 5000 പേർ അടങ്ങുന്ന ഒരു തീർത്ഥയാത്രാ സംഘത്തെ അഭിസംബോധന ചെയ്തു. ഇറ്റലിയിലെ വിശുദ്ധ ലൂയീ ഗ്വാനെല്ല സ്ഥാപിച്ച, 'Servants of Charity', the 'Daughters of St Mary of Providence' and the 'Confraternity of St Joseph' എന്നീ സ്ഥാപനങ്ങളിലെ അംഗങ്ങളാണ് തീർത്ഥാടനസംഘത്തിൽ ഉണ്ടായിരുന്നത്.
1915-ൽ ഈ ലോകം വിട്ടു പോയ അവരുടെ ആശ്രമസ്ഥാപകൻ, വിശുദ്ധ ലൂയി അവരോട് പറയുമായിരുന്ന കാര്യം തന്നെയാണ് തനിക്കും പറയാനുള്ളത് എന്ന് സൂചിപ്പിച്ച പിതാവ് അവർക്ക് ഈ ഉപദേശം കൊടുത്തു :: "വിശ്വസിക്കുക, ദൗത്യപൂർത്തീകരണത്തിനായി ജീവിതത്തെ ക്രമീകരിക്കുക, "ഏതവസ്ഥയിലും ദൈവം നിങ്ങളെ സ്നേഹിക്കുമെന്ന് വിശ്വസിക്കുക, "നമ്മൾ അകന്നു നിൽക്കുമ്പോൾ ദൈവം നമ്മുടെ സാമീപ്യം ആഗ്രഹിക്കുന്നു; നമ്മൾ അടുത്താൽ ദൈവം നമ്മെ ആശ്ലേഷിക്കുന്നു;നമ്മൾ വീണാൽ ദൈവം നമ്മെ താങ്ങുന്നു; പശ്ചാത്തപിച്ചാൽ, ക്ഷമിക്കുന്നു; ഈ അനുഗ്രഹങ്ങൾക്ക് അർഹരാകുവാൻ, നമ്മൾ തീവൃമായി വിശ്വസിച്ചാൽ മാത്രം മതി!"പിതാവ് കൂട്ടിച്ചേ൪ത്തു .
