News
വിശുദ്ധ കുര്‍ബാന മദ്ധ്യേ ന്യൂആര്‍ക്ക് ബിഷപ്പിനു നേരെ ആക്രമണം
സ്വന്തം ലേഖകന്‍ 30-01-2017 - Monday
ന്യൂജേഴ്സി: ന്യൂആര്‍ക്ക് തിരുഹൃദയ കത്തീഡ്രലില്‍ വിശുദ്ധ ബലിയര്‍പ്പണത്തിനിടെ ഓക്സിലറി ബിഷപ്പ് മാനുവല്‍ ക്രൂസിനെതിരെ അജ്ഞാതന്റെ ആക്രമണം. വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തിലുള്ള പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരുന്ന ന്യൂആര്‍ക്ക് ഓക്സിലറി ബിഷപ്പിന് നേരെ പാഞ്ഞെടുത്ത അക്രമി അദ്ദേഹത്തെ ഇടിക്കുകയായിരിന്നു. ഇടിയുടെ ആഘാതത്തില്‍ ബിഷപ്പ് വീണിരിന്നു. ഉടന്‍ തന്നെ ബിഷപ്പിനെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലായെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പ്രശസ്ത ബേസ് ബോള്‍ താരമായിരിന്ന റോബര്‍ട്ടോ ക്ലെമെന്ഷ്യോയുടെ നാല്പത്തിനാലാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണബലിയിലാണ് ബിഷപ്പിനെതിരെ ആക്രമണം ഉണ്ടായത്. ബിഷപ്പിനെ ആക്രമിച്ചത് ചാള്‍സ് മില്ലര്‍ എന്ന വ്യക്തിയാണെന്ന് പിന്നീട് പോലീസ് വെളിപ്പെടുത്തി. 48 കാരനാണ് പ്രതി. അതേ സമയം ആക്രമണത്തിന്റെ ലക്ഷ്യം എന്താണെന്നു പോലീസ് പുറത്തുവിട്ടിട്ടില്ല.
More Archives >>
Page 1 of 134
More Readings »
വെസ്റ്റ് ബാങ്കിലെ ഏക ക്രൈസ്തവ ഗ്രാമത്തിന് ഇസ്രായേല്‍ ഭീഷണി; അടിയന്തര ഇടപെടല്‍ യാചിച്ച് ഇടവക വികാരി
റാമല്ല: വെസ്റ്റ് ബാങ്കില്‍ ക്രൈസ്തവർ മാത്രം താമസിക്കുന്ന ഏക പലസ്തീൻ ഗ്രാമമായ തായ്ബെയിലെ ക്രൈസ്തവ...

നിർധനരായ സഹോദരങ്ങൾക്ക് ലെയോ പാപ്പയുടെ നേതൃത്വത്തില്‍ സ്നേഹവിരുന്ന്
വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ അതിർത്തിക്കുള്ളിൽ, വിവിധ കത്തോലിക്ക സഭാകൂട്ടായ്മയുടെ സേവനം...

മാർ തോമസ് ഇലവനാലിന് സീറോമലബാർ സഭയുടെ 'പൗരസ്ത്യരത്നം' അവാർഡ്
കാക്കനാട്: സീറോ മലബാർ സഭയുടെ "പൗരസ്ത്യരത്നം 2026" അവാർഡിന് കല്യാൺ രൂപത മുൻ മെത്രാനും ദീർഘനാൾ സഭയുടെ...

പ്രമുഖ വചനപ്രഘോഷകൻ ഡോ. ജോൺ ഡി നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംങ് ജൂലൈ 15ന് നോട്ടിങ്ഹാമിൽ
യുകെയിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെടുവാൻ ദൈവം...

വിശുദ്ധ വെറോണിക്ക ഗിയുലിയാനി
ഇറ്റലിയിലെ മെര്‍ക്കാറ്റെല്ലോയിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ വെറോണിക്ക...

പാക്കിസ്ഥാനില്‍ വിശുദ്ധ തോമാശ്ലീഹായുടെ പാദ സ്പര്‍ശമേറ്റ മേഖലയില്‍ വിശ്വാസികളുടെ തീര്‍ത്ഥാടനം
ടാക്സില: വേനൽക്കാലത്തെ കൊടും ചൂടിനെ വകവയ്ക്കാതെ, അപ്പസ്തോലനായ വിശുദ്ധ തോമസിന്റെ പാദ സ്പര്‍ശമേറ്റ ...






