News - 2024

വിവാഹേതര ലൈംഗീക ബന്ധം പുലർത്താത്തവരുടെ ദാമ്പത്യജീവിതം കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് പഠനം

സ്വന്തം ലേഖകന്‍ 15-02-2017 - Wednesday

കാലിഫോര്‍ണിയ: അമേരിക്കയിലെ ദമ്പതികളില്‍ വിവാഹേതര ലൈംഗീക ബന്ധം പുലർത്താത്തവരുടെ ദാമ്പത്യജീവിതം ദീര്‍ഘകാലം നില്‍ക്കുന്നുവെന്നു പുതിയ പഠനം. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഫെഡറല്‍ ഗവണ്‍മെന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് പുറത്തുവിട്ടത്. വിവാഹേതര ലൈംഗീക ബന്ധം പുലർത്താത്ത ദമ്പതിമാര്‍ക്കിടയില്‍ വിവാഹ മോചനത്തിന്റെ നിരക്ക് മറ്റുള്ളവരില്‍ നിന്നും കുറവാണെന്നും പഠനം സൂചിപ്പിക്കുന്നു.

മറ്റ് ലൈംഗീക പങ്കാളികള്‍ ഇല്ലാത്ത 95% ദമ്പതിമാരുടേയും വിവാഹ ബന്ധം ഏറ്റവും ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും നിലനില്‍ക്കുന്നു എന്ന് കണക്കുകളില്‍ നിന്നും വ്യക്തമാണ്. സ്ത്രീകളില്‍ ഭര്‍ത്താവിനെ കൂടാതെ മറ്റ് ലൈംഗീക പങ്കാളികള്‍ ഇല്ലാത്തവരില്‍ 62% പേരുടെയും ദാമ്പത്യബന്ധം സുദൃഢമായി മുന്നോട്ട് പോകുന്നു. വിവാഹേതര ബന്ധമുള്ള കുടുംബങ്ങളില്‍ ദാമ്പത്യ ബന്ധത്തില്‍ ഏറെ വിള്ളല്‍ ഉണ്ടാകുന്നുവെന്നും പഠനം ചൂണ്ടികാട്ടുന്നു.


Related Articles »