India - 2024
ഉദയംപേരൂര്‍ സൂനഹദോസ്: എല്‍ആര്‍സി സെമിനാര്‍ മൗണ്ട് സെന്റ് തോമസില്‍
സ്വന്തം ലേഖകന്‍ 22-02-2017 - Wednesday
കൊച്ചി: സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) നേതൃത്വത്തില്‍ 53-ാ മതു ഗവേഷണ സെമിനാര്‍ മാര്‍ച്ച് ഏഴു മുതല്‍ ഒമ്പതു വരെ നടക്കും. ഉദയംപേരൂര്‍ സൂനഹദോസ് സഭയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ എന്ന വിഷയത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണു സെമിനാര്‍.
ഏഴിനു വൈകുന്നേരം നാലിന് എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അലക്‌സാണ്ടര്‍ ജേക്കബ് ആമുഖപ്രഭാഷണം നടത്തും. ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും.
പ്രഫ. കെ. എസ്. മാത്യു, പ്രഫ. ഷെവലിയാര്‍ ഏബ്രഹാം അറയ്ക്കല്‍, റവ. ഡോ. പയസ് മലേക്കണ്ടത്തില്‍, പ്രഫ. ടി. ബി. വിജയകുമാര്‍, റവ. ഡോ. ഫ്രാന്‍സീസ് തോണിപ്പാറ, റവ. ഡോ. ജയിംസ് പുലിയുറുമ്പില്‍, ഡോ. ആന്റോ ഫ്‌ളോറന്‍സ്, ഡോ. ജോര്‍ജ് അലക്‌സ്, റവ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി, ഡോ. ജെനി പീറ്റര്‍, ഭാമാ സന്തോഷ്, ഷിമി പോള്‍ ബേബി, റവ. ഡോ. എമ്മാനുവേല്‍ ആട്ടേല്‍, ഡോ. കെ. എസ്. ഗ്രേസി, റവ. ഡോ. ജെയിസ് മംഗലം, റവ. ഡോ. ജിഫി മേക്കാട്ടുകുളം, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. കുര്യാക്കോസ് വെട്ടുവഴി, സിസ്റ്റര്‍ അല്‍ഫോന്‍സ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഉദയംപേരൂര്‍ സൂനഹദോസിന്റെ തീരുമാനങ്ങള്‍ സമൂഹത്തിനും സഭയ്ക്കും നല്‍കിയ സംഭാവനകളും പ്രത്യാഘാതങ്ങളും സെമിനാറില്‍ പഠനവിധേയമാക്കുമെന്നു എല്‍ആര്‍സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ അറിയിച്ചു.