News - 2024

സിറിയയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും സഹായവുമായി മാര്‍പാപ്പായുടെ നോമ്പുകാലധ്യാനം സമാപിച്ചു

സ്വന്തം ലേഖകന്‍ 11-03-2017 - Saturday

വത്തിക്കാന്‍: മാര്‍പാപ്പയുടെ ഒരാഴ്ച നീണ്ടുനിന്ന നോമ്പുകാല ധ്യാനം സമാപിച്ചു. അരീച്ചയിലെ പാവുളൈന്‍ സന്യാസസമൂഹത്തിന്‍റെ കീഴിലുള്ള ധ്യാനകേന്ദ്രത്തിലായിരുന്ന മാര്‍പാപ്പായും റോമന്‍ കൂരിയാ സംഘവും ധ്യാനിച്ചത്. തങ്ങളെ ശ്രുശ്രൂഷിച്ച ഭവനാംഗങ്ങളുടെ എളിമ നിറഞ്ഞ പെരുമാറ്റത്തിനു മാര്‍പാപ്പ കൃതജ്ഞത അര്‍പ്പിച്ചു. "സഭയ്ക്കുവേണ്ടിയുള്ള ശുശ്രൂഷകള്‍ തുടരുക, നല്ലൊരു സന്യാസിയായിരിക്കുക" എന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്‍റെ കൃതജ്ഞതാ പ്രഭാഷണം അവസാനിപ്പിച്ചത്.

ധ്യാനത്തിന്റെ സമാപന ദിനമായ ഇന്നലെ മാര്‍പാപ്പാ അര്‍പ്പിച്ച പ്രഭാതബലിയുടെ പ്രാര്‍ത്ഥനാ നിയോഗം സിറിയയ്ക്കുവേണ്ടിയായിരിന്നു. സിറിയയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിന് സംഭാവനയായി ഒരു ലക്ഷം യൂറോ നല്‍കുമെന്നു ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി. ധ്യാനത്തിന് ശേഷമാണ് മാര്‍പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്.

നേരത്തെ യുക്രൈനില്‍ ക്ലേശമനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി വത്തിക്കാന്‍ സമിതി ആറു മില്യണ്‍ യൂറോ സംഭാവന നല്‍കിയിരിന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ബംഗുയിയിലെ ശിശുരോഗ ആശുപത്രിയ്ക്കും മാര്‍പാപ്പയുടെ സംഭാവനയായി രണ്ടുലക്ഷം യൂറോ സമ്മാനിച്ചു.


Related Articles »