News - 2025

ചരിത്രമെഴുതികൊണ്ട് കത്തോലിക്കാ കുട്ടികളുടെ സ്ഥൈര്യലേപന ശുശ്രൂഷകള്‍ യു.കെ യിൽ വോർസെസ്റ്റര്‍ ആംഗ്ലിക്കന്‍ കത്രീഡലില്‍ വച്ച് നടന്നു.

ഷാജു പൈലി 29-11-2015 - Sunday

കത്തോലിക്കാ കുട്ടികളുടെ സ്ഥൈര്യലേപന ശുശ്രൂഷയും വിശുദ്ധ കുര്‍ബ്ബാനയും യു.കെ യിലെ വോർസെസ്റ്റര്‍ ആംഗ്ലിക്കന്‍ കത്രീഡലില്‍ വച്ച് നടത്തി. ഇക്കഴിഞ്ഞ നവംബര്‍ 25 ബുധനാഴ്ചയാണ് ചരിത്രത്തിലിടം പിടിച്ച ഈ സംഭവം നടന്നത്.

ബെര്‍മിംഗ്ഹാമിന്റെ ചുമതല കൂടി വഹിക്കുന്ന റോബര്‍ട്ട്‌ ബൈണ്‍ മെത്രാന്‍റെ മുഖ്യകാര്‍മ്മികത്വത്തിലാണ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചത്.

ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ്‌, സെന്റ്‌. ജോര്‍ജ്ജ് എന്നീ രണ്ടു കത്തോലിക്കാ ഇടവകകളില്‍ നിന്നുമായി ഏതാണ്ട് 50-ഓളം കുട്ടികള്‍ ഈ ചടങ്ങില്‍വച്ച് സ്ഥൈര്യലേപനമെന്ന കൂദാശ സ്വീകരിച്ചു ഫാ. ബ്രയാന്‍ മക്ജിന്‍ലി ആണ് ഈ രണ്ടു ഇടവകകളുടെയും ചുമതല വഹിക്കുന്നത്, അതിനാല്‍ തന്നെ രണ്ടു ഇടവകകളില്ലുള്ളവരെയും ചേര്‍ത്തുകൊണ്ട് ഈ ശുശ്രൂഷകള്‍ ഒരുമിച്ചു നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഒരുമിച്ചു നടത്തുവാനുള്ള വലുപ്പം ഈ രണ്ട് ദേവാലയങ്ങള്‍ക്കും ഇല്ലാത്തതിനാല്‍ ഫാ. ബ്രയാന്‍ വോഴ്ലെസ്റ്റ്റിലെ ആംഗ്ലിക്കന്‍ കത്തീഡ്രലിലെ പ്രധാന പുരോഹിതനെ സമീപിക്കുകയായിരുന്നു. അദ്ദേഹം ഇത് സന്തോഷപൂര്‍വ്വം അനുവദിക്കുകയും ചെയ്തു.

വോഴ്ലെസ്റ്റ്റിലെ ക്രിസ്താനികള്‍ക്കിടയിൽ ആഴപ്പെട്ട കത്തോലിക്ക വിശ്വാസത്തിന്റെ മറ്റൊരു ഉദാഹരണം എന്നാണ് ഫാ. ബ്രയാന്‍ ഈ ചരിത്ര സംഭവത്തെ വിശേഷിപ്പിച്ചത്.


Related Articles »