News
അലഹബാദില്‍ സെമിത്തേരി തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍ 27-03-2017 - Monday
അലഹബാദ്: ക്രൈസ്തവ വിശ്വാസികളെ ഏറെ വേദനിപ്പിച്ച് കൊണ്ട് അലഹബാദിലെ രാജപ്പൂര്‍ സെമിത്തേരി തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അഭിനവ് ജോയി എന്ന വിശ്വാസി തന്റെ മുത്തശിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ എത്തിയപ്പോളാണ് കല്ലറകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അധികം വൈകാതെ തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുകയായിരിന്നു. കല്ലറയില്‍ നിന്ന് കുരിശ് രൂപങ്ങള്‍ അറത്തു മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം സാമൂഹ്യവിരുദ്ധര്‍ സ്ഥിരമായി ചൂതുകളിക്കും മദ്യപനത്തിനുമായി സെമിത്തേരിയില്‍ ഒന്നിച്ചു കൂടുക പതിവായിരിന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് കൂടാതെ നിരവധി അസാന്മാര്‍ഗ്ഗികപ്രവര്‍ത്തനങ്ങളും ഇവിടെ നടന്നതായി സംശയിക്കുന്നുണ്ട്. സംഭവം നടന്നിട്ടു മൂന്നു ദിവസമായെങ്കിലും പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല. കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് ഭാഷ്യം.
More Archives >>
Page 1 of 157
More Readings »
പൗരോഹിത്യ സുവർണ ജൂബിലി; ഫാ. മാത്യു നായ്ക്കംപറമ്പിലിന് നാടിന്റെ ആദരം
ചാലക്കുടി: ഡിവൈൻ, പോട്ട ധ്യാന ശുശ്രൂഷകളുടെ സ്ഥാപകനും നിരവധി ബൈബിൾ കൺവൻഷനുകളിലൂടെ അനേകർക്ക്...

വധശിക്ഷ മനുഷ്യന്റെ അന്തസ്സിനുമേലുള്ള കടന്നുകയറ്റം: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 14:26-42 | ഭാഗം 32
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിനാലാം അധ്യായത്തിലെ ഗത്സെമനിലേക്കുള്ള വഴി, ജഡത്തിന്റെ...

കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള യുഎസ് തീരുമാനത്തിനെതിരെ വത്തിക്കാന്‍
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള പെന്റഗണിന്റെ...

ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്
ലണ്ടൻ: മാനസിക സമ്മർദ്ധവും അനിശ്ചിതാവസ്ഥയും നിറഞ്ഞ കാലഘട്ടത്തിൽ ഡിജിറ്റല്‍ ബൈബിള്‍...

ഓരോ ക്രൈസ്തവനും മിഷ്ണറി ദൗത്യത്തിൽ നിര്‍ണ്ണായക പങ്ക്, സുവിശേഷം പങ്കുവെയ്ക്കണം: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: സുവിശേഷപ്രഘോഷണ, മിഷ്ണറി ദൗത്യങ്ങളിൽ പങ്കാളികളാകാൻ എല്ലാ...






