News - 2024

മദര്‍ ആഞ്ചലിക്ക നിത്യതയിലേക്ക് യാത്രയായിട്ട് ഇന്ന് ഒരു വര്‍ഷം

സ്വന്തം ലേഖകന്‍ 27-03-2017 - Monday

വാഷിംങ്ടണ്‍: മാധ്യമ രംഗത്തിലൂടെ മഹത്തായ സുവിശേഷ പ്രവർത്തനം നടത്തി ശ്രദ്ധേയയായ മദർ ആഞ്ചലിക്കയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന്‍ ഒരുവര്‍ഷം. കഴിഞ്ഞ കൊല്ലം മാര്‍ച്ച് 27നാണ് മദര്‍ ആഞ്ചലിക്ക അന്തരിച്ചത്. അമേരിക്കയിലെ, ബിർമിംഹാമിനടുത്തുള്ള ദിവ്യകാരുണ്യ ദേവാലയത്തിൽ നടന്ന സംസ്ക്കാര ശുശ്രൂഷയിൽ രണ്ടായിരത്തോളം ആളുകളാണ് അന്ന്‍ പങ്കെടുത്തത്. നിത്യതയിലേക്ക് യാത്രയാകുമ്പോള്‍ മദര്‍ ആഞ്ചലിക്കയ്ക്ക് 92 വയസായിരുന്നു പ്രായം.

ക്ലാരാ സന്യാസിനീ സഭാംഗവുമായ മദര്‍ ആഞ്ചലിക്കയായിരിന്നു 1981-ല്‍ ഇ‌ഡബ്ല്യു‌ടി‌എന്‍ ഗ്ലോബല്‍ കത്തോലിക്ക് നെറ്റ് വര്‍ക്ക്‌ എന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമശ്രംഖലക്ക് അലബാമയില്‍ ആരംഭം കുറിച്ചത്. ഇന്ന്‍ ഇ.ഡബ്ല്യു.റ്റി.എൻ (ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ് വർക്ക്) ലോകത്തിൽ 144 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കത്തോലിക്കാ ടെലിവിഷൻ ചാനലാണ്.


Related Articles »