News

കമ്മ്യുണിസ്റ്റ് രാജ്യമായ ചൈനയിൽ കരുണയുടെ കവാടം തുറക്കാൻ പുതുതായി മാമ്മോദീസ സ്വീകരിച്ച 641 പേരും

ഷാജു പൈലി 23-12-2015 - Wednesday

ചൈനയിലെ ടിയാന്‍ ജിന്‍ രൂപതയിലെ സി കായി (St. Joseph) കത്തീഡ്രലിലെ കരുണയുടെ കവാടം 2015-ല്‍ മാമ്മോദീസ മുങ്ങിയ 641 പേരും ഇടവക സമൂഹവും ഒരുമിച്ചു ചേർന്ന് തുറന്നു- Independent Catholic News റിപ്പോർട്ട് ചെയ്യുന്നു

ഫ്രാന്‍സിസ് പാപ്പയുടെ കാരുണ്യ-ജൂബിലീ വര്‍ഷ പ്രഖ്യാപനത്തോടനുബന്ധിച്ച്, ഇക്കഴിഞ്ഞ ഡിസംബര്‍ 13-നാണ് കരുണയുടെ വാതില്‍ തുറന്നത്. 2015-ല്‍ മാമ്മോദീസ മുങ്ങിയവരെ പ്രത്യേകമായി ക്ഷണിക്കുകയുണ്ടായി. ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക കുര്‍ബ്ബാനയും അര്‍പ്പിക്കപ്പെട്ടു.

ആഗോള സഭയുമായുള്ള ബന്ധത്തിന്റെ സൂചകമായി, ഫ്രാസിസ് പാപ്പയുടെ പ്രബോധനങ്ങളെ പിന്തുടര്‍ന്നു കൊണ്ട്, രൂപതയിലെ പൗരോഹിത്യ-വര്‍ഷത്തിനു വേണ്ട തുടക്കം കുറിക്കല്‍ ചടങ്ങുകള്‍ ഒന്നിനു പിറകെ അതേ ദിവസം തന്നെ നടത്തി. ഈ ചടങ്ങുകളില്‍, കാരുണ്യത്തെ ആസ്പദമാക്കിയൊരു പ്രദര്‍ശനം, വിശുദ്ധ കുര്‍ബ്ബാന നല്കുന്നതിന് പുരോഹിതരെ സഹായിക്കുവാനുള്ള അല്‍മായ സംഘത്തിന്റെ രൂപീകരണം, പാവപ്പെട്ടവരെയും സഹായം ആവശ്യമുള്ളവരേയും സഹായിക്കുവാന്‍ വേണ്ടിയുള്ള കാരുണ്യ സംഘടനകളുടെ സേവനം, കാരുണ്യ ജൂബിലി വര്‍ഷത്തെ സംബന്ധിച്ച പപ്പായുടെ എഴുത്തായ (പാപ്പല്‍ ബുള്‍) Misericordiae vultus-നെ കുറിച്ചുള്ള ക്ലാസ്സും, പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള സഹായം, ഭവന സന്ദര്‍ശനം പ്രത്യേകിച്ച് പ്രായമായവരുടെ വീടുകളില്‍.. തുടങ്ങിയവ ഉള്‍പ്പെടുന്നു.

ടിയാന്‍ ജിന്‍'ന്‍റെ ചരിത്രപരമായ അവശേഷിപ്പുകള്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള കത്തീഡ്രൽ കൂടിയാണ് സി കായി (St. Joseph) കത്തീഡ്രൽ. 1913-ല്‍ പണിത ഈ ദേവാലയം സെന്റ്‌. ജോസഫ് ദേവാലയം എന്ന പേരിടുന്നതിനു മുന്‍പ് എം.ജി. (MG) പള്ളി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ടിയാന്‍ ജിന്‍ രൂപതയിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയം ഇതാണ്.


Related Articles »