India - 2024
മാര്‍ ഇവാനിയോസ് ഓര്‍മ്മപ്പെരുന്നാള്‍: പദയാത്ര ഇന്ന് എത്തിച്ചേരും
സ്വന്തം ലേഖകന്‍ 14-07-2017 - Friday
തിരുവനന്തപുരം: മാര്‍ ഇവാനിയോസ് ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള കാല്‍നട പദയാത്രകള്‍ ഇന്ന് വൈകീട്ട് പട്ടം സെന്റ്മേരീസ് കത്തീഡ്രലിലെ കബറിടത്തില്‍ എത്തും. മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആദ്യാവസാനം പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് എന്നിവരും പദയാത്രയിലുണ്ട്.
വെള്ളിയാഴ്ച രാവിലെ പിരപ്പന്കോട്ടുനിന്നു ആരംഭിക്കുന്ന പദയാത്ര വേറ്റിനാട്, അരുവിയോട്, നാലാഞ്ചിറവഴി ഇന്ന് വൈകീട്ട് അഞ്ചിനാണ് കബറിടത്തില്‍ എത്തിച്ചേരുക. വൈകീട്ട് കത്തീഡ്രല്‍ ദേവാലയത്തില്‍ സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് മെഴുകുതിരി പ്രദക്ഷിണവും നടക്കും. പള്ളിയില്‍ നിന്നാരംഭിക്കുന്ന പ്രദക്ഷിണം കതോലികേറ്റ് സെന്റര്‍, സെന്റ്മേരീസ് സ്കൂള്‍ വഴി പ്രധാന റോഡിലിറങ്ങി കത്തീഡ്രല്‍ കവാടംവഴി കബറിങ്കല്‍ പ്രവേശിക്കും.
മെഴുകുതിരി പ്രദക്ഷിണത്തില്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മലങ്കര കത്തോലിക്ക സഭയിലെ മറ്റ് മെത്രാപോലീത്തമാരും പങ്കെടുക്കും. നാളെ രാവിലെ എട്ടിനു കത്തീഡ്രൽ ഗേറ്റിൽ മെത്രാപ്പോലീത്താമാർക്കു സ്വീകരണം നൽകും. തുടർന്ന് കബറിൽനിന്നു കത്തീഡ്രലിലേക്ക് അഞ്ഞൂറോളം വൈദികരും സഭയിലെ മെത്രാന്മാരും അംശവസ്ത്രങ്ങൾ ധരിച്ച് പ്രദക്ഷിണം നടത്തും