India - 2025
ചിന്തയുടെ ആഴങ്ങളിലേക്കിറങ്ങാനുള്ള അവസരമാണ് ധ്യാനം: ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍
സ്വന്തം ലേഖകന്‍ 01-08-2017 - Tuesday
അട്ടപ്പാടി: ചിന്തയുടെ ആഴങ്ങളിലേക്കിറങ്ങാനുള്ള അവസരമാണ് ധ്യാനമെന്നും ഇതിലൂടെ മാനസാന്തരം, സ്നേഹം, വിശ്വാസം, സഹിഷ്ണുത എന്നിവ സ്വായത്തമാകുമെന്നും കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. അട്ടപ്പാടി താവളം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ വൈദികരുടെ ഗ്രാൻഡ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവവചനം ശ്രവിച്ച് ധ്യാനാന്തര ചിന്തയിൽ മുഴുകുമ്പോൾ രൂപാന്തരപ്രാപ്തിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അഭ്യാസത്തിൽനിന്ന് അഭിഷേകാഗ്നിയിലേക്കുള്ള അനുഗ്രഹവീഥിയിലൂടെ ദൈവകരംപിടിച്ചു നീങ്ങുവാൻ വൈദികനു കഴിയണം. ഇതിനു ധ്യാനാത്മകമായ ജീവിതശൈലി ഏറെ സഹായകമാണ്. ദൈവവചനം ശ്രവിച്ച് ധ്യാനാനന്തര ചിന്തയിൽ മുഴുകുമ്പോൾ രൂപാന്തരപ്രാപ്തിയുണ്ടാകും. അതുവഴി സഭയേയും സമൂഹത്തേയും നന്മയിലേക്കു നയിക്കാനാകും. ബിഷപ് പറഞ്ഞു.
ഇന്നു രാവിലെ 11.30 മുതൽ ആരംഭിക്കുന്ന തിരുക്കർമങ്ങൾക്കു സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നേതൃത്വം നൽകും. ആയിരത്തിലധികം വൈദികരാണ് ഗ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.
