India - 2024

ചിന്തയുടെ ആഴങ്ങളിലേക്കിറങ്ങാനുള്ള അവസരമാണ് ധ്യാനം: ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍

സ്വന്തം ലേഖകന്‍ 01-08-2017 - Tuesday

അട്ടപ്പാടി: ചി​​ന്ത​​യു​​ടെ ആ​​ഴ​​ങ്ങ​​ളി​​ലേ​​ക്കി​​റ​​​ങ്ങാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ധ്യാ​​​ന​​​മെ​​​ന്നും ഇ​​​തി​​​ലൂ​​​ടെ മാ​​​ന​​​സാ​​​ന്ത​​​രം, സ്നേ​​​ഹം, വി​​​ശ്വാ​​​സം, സ​​​ഹി​​​ഷ്ണു​​​ത എ​​​ന്നി​​​വ സ്വാ​​​യ​​​ത്ത​​​മാ​​​കു​​​മെ​​​ന്നും കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ. അ​​ട്ട​​പ്പാ​​ടി താ​​​വ​​​ളം സെ​​​ഹി​​​യോ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ വൈ​​​ദി​​​ക​​​രു​​​ടെ ഗ്രാ​​​ൻ​​​ഡ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം. ദൈ​​​വ​​​വ​​​ച​​​നം ശ്ര​​​വി​​​ച്ച് ധ്യാ​​​നാ​​​ന്ത​​​ര ചി​​​ന്ത​​​യി​​​ൽ മു​​​ഴു​​​കു​​​മ്പോ​​​ൾ രൂ​​​പാ​​​ന്ത​​​ര​​പ്രാ​​​പ്തി​​​യു​​​ണ്ടാ​​​കുമെന്നും അദ്ദേഹം പറഞ്ഞു.

അ​​​ഭ്യാ​​​സ​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ഭി​​​ഷേ​​​കാ​​​ഗ്നി​​​യി​​​ലേ​​​ക്കു​​ള്ള​ അ​​നു​​ഗ്ര​​ഹ​​വീ​​ഥി​​യി​​ലൂ​​ടെ ദൈ​​വ​​ക​​രം​​പി​​ടി​​ച്ചു നീ​​ങ്ങു​​വാ​​ൻ വൈ​​​ദി​​​ക​​​നു ക​​​ഴി​​​യ​​​ണം. ഇ​​​തി​​​നു ധ്യാ​​​നാ​​ത്മ​​ക​​മാ​​യ ജീ​​വി​​ത​​ശൈ​​ലി ഏ​​റെ സ​​ഹാ​​യ​​ക​​മാ​​ണ്. ദൈ​​​വ​​​വ​​​ച​​​നം ശ്ര​​​വി​​​ച്ച് ധ്യാ​​​നാ​​​ന​​​ന്ത​​​ര ചി​​​ന്ത​​​യി​​​ൽ മു​​​ഴു​​​കു​​​മ്പോ​​​ൾ രൂ​​​പാ​​​ന്ത​​​ര​​പ്രാ​​​പ്തി​​​യു​​​ണ്ടാ​​​കും. അ​​​തു​​​വ​​​ഴി സ​​​ഭ​​​യേ​​​യും സ​​​മൂ​​​ഹ​​​ത്തേ​​​യും ന​​​ന്മ​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കാ​​​നാകും. ബി​​​ഷ​​​പ് പറഞ്ഞു.

ഇ​​​ന്നു രാ​​​വി​​​ലെ 11.30 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കു സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ആയിരത്തിലധികം വൈദികരാണ് ഗ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.


Related Articles »