News - 2024

വിശുദ്ധ ജൂനിപെരോയുടെ രൂപത്തിന് നേരെ ആക്രമണം

സ്വന്തം ലേഖകന്‍ 22-08-2017 - Tuesday

ലോസ് ആഞ്ചല്‍സ്: കാലിഫോര്‍ണിയായില്‍ ക്രൈസ്തവ വിശ്വാസം വ്യാപിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വിശുദ്ധ ജൂനിപെരോ സ്സെറയുടെ രൂപം തകര്‍ക്കാന്‍ ശ്രമം. ലോസ് ആഞ്ചല്‍സിലെ മിഷന്‍ സാന്‍ ഫെര്‍ണാഡോ പാര്‍ക്കിന് സമീപം സ്ഥാപിച്ചിരിന്ന രൂപത്തിന് നേരെയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്.

വിശുദ്ധന്റെ രൂപത്തിനു മുകളില്‍ ചുവന്ന പെയിന്റ് പൂശിയ അജ്ഞാത സംഘം കൊലപാതകി എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. രൂപത്തിന് നേരെ നടന്ന അക്രമ വിവരം സോഷ്യല്‍ മീഡിയായിലൂടെ പ്രചരിച്ച ചിത്രങ്ങളിലൂടെയാണ് പുറത്തുവന്നത്.

18 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രാന്‍സിസ്ക്കന്‍ സഭയിലെ വൈദികനായിരിന്നു വിശുദ്ധ ജൂനിപെരോ. ശക്തമായ സുവിശേഷം പ്രഘോഷണം വഴി അനേകരെ കത്തോലിക്ക വിശ്വാസത്തിലേക്ക് ആനയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിന്നു. പ്രദേശങ്ങളിലുള്ള സന്യാസസമൂഹങ്ങളുടെ ചുമതല ഏറ്റെടുത്ത അദ്ദേഹം അനേകം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നൽകി.

1988-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ജൂനിപെരോയെ വാഴ്ത്തപ്പെട്ട പദവിയിലേക്കും 2015 ല്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ പദവിയിലേക്കും ഉയര്‍ത്തി. ജൂനിപേരോയെ വിശുദ്ധനായി പ്രഖ്യാപിച്ച് അധികം ദിവസം കഴിയും മുന്‍പ് തന്നെ വിശുദ്ധന്റെ രൂപത്തിന് നേരെ ആക്രമണം നടന്നിരുന്നു


Related Articles »